Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറബർ തോട്ടത്തിൽനിന്ന്...

റബർ തോട്ടത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
ചോറ്റാനിക്കര: എരുവേലി റബർ തോട്ടത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച രാവിലെ വിറക് ശേഖരിക്കാൻപോയ ടാപ്പിങ് തൊഴിലാളിയാണ് പഴങ്ങനാട്ട് ഉണ്ണികൃഷ്ണ‍​െൻറ തോട്ടത്തിൽ പാമ്പിനെ കണ്ടത്. രാജവെമ്പാലയാണെന്ന ധാരണയിൽ നാട്ടുകാർ ഭീതിയിലായി. സ്ഥലമുടമ അറിയിച്ചതനുസരിച്ച് സ്റ്റേഷൻ എസ്.ഐ അനീഷി​െൻറ നേതൃത്വത്തിൽ ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി. കോതമംഗലം റേഞ്ച് ഒാഫിസർ വി. ബാബുരാജി​െൻറ നേതൃത്വത്തിലെത്തിയ വനം വകുപ്പുദ്യോഗസ്ഥർ പാമ്പിനെ വലയിലാക്കി. ഏകദേശം അമ്പത് കി.ഗ്രാം തൂക്കവും പതിനഞ്ചടി നീളവുമുള്ള പെരുമ്പാമ്പാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പെരുമ്പാമ്പ് മഴവെള്ളത്തിൽ ഒലിച്ചുവന്നതാണെന്നാണ് സംശയിക്കുന്നത്. തട്ടേക്കാട് വനത്തിൽ പാമ്പിനെ തുറന്നുവിട്ടതായി വനംവകുപ്പ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story