Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശ്വകര്‍മദിനം...

വിശ്വകര്‍മദിനം ആഘോഷിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: വിശ്വകര്‍മ സര്‍വിസ് സൊസൈറ്റി താലൂക്ക് യൂനിയ‍​െൻറ ആഭിമുഖ്യത്തില്‍ . ഇതി​െൻറ ഭാഗമായി മഹാശോഭായാത്രയും സാംസ്‌കാരിക സമ്മേളനവും നടന്നു. വിശ്വകര്‍മ ഭവനില്‍ നിന്നാരംഭിച്ച ശോഭായാത്ര നഗരംചുറ്റി വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രം ഗ്രൗണ്ടില്‍ സമാപിച്ചു. മഴയെ അവഗണിച്ചും ആയിരങ്ങള്‍ അണിനിരന്നു. സാംസ്‌കാരിക സമ്മേളനം അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയന്‍ പ്രസിഡൻറ് കെ.കെ. ദിനേശ് അധ്യക്ഷനായി. വി.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.ടി.ആര്‍. മധു, എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, വി.എസ്.എസ് ജില്ല സെക്രട്ടറി കെ.കെ. മധു, വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് കെ.സി.സുനില്‍കുമാര്‍, ആര്‍ട്ടിസാന്‍സ് സഹകരണസംഘം സെക്രട്ടറി എ.എസ്. വിജുമോന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story