Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightADD ഇൻബോക്​സ്​

ADD ഇൻബോക്​സ്​

text_fields
bookmark_border
ഡിവിഷൻ, വീട്ടുനമ്പറുകൾ മാറ്റുന്ന ബുദ്ധിമുട്ട് പരിഹരിക്കണം താമസസ്ഥലം മാറുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ കണക്കെടുപ്പിലും വ്യക്തികളുടെ ഡിവിഷൻ, വീട്ടു നമ്പറുകൾ ഇടക്കിടെ മാറാറുണ്ട്. അതനുസരിച്ച് റേഷൻ കാർഡുകളും തിരുത്താറുണ്ട്. പാൻ, ആധാർ കാർഡുകളിൽ ഇത് എളുപ്പം സാധ്യമാകണമെന്നില്ല. ഇത്തരത്തിൽ റേഷൻ കാർഡിലും പാൻ, ആധാർ കാർഡുകളിലും വിവരങ്ങൾ വ്യത്യസ്തമാകുന്നത് മേൽവിലാസം തെളിയിക്കേണ്ട അവസരങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റേഷൻ കാർഡിലും തെരഞ്ഞെടുപ്പ് കമീഷ‍​െൻറ തിരിച്ചറിയൽ കാർഡിലും മാത്രമായി ഡിവിഷൻ, വീട്ടുനമ്പറുകൾ ചേർത്താൽ ബുദ്ധിമുട്ട് ഒരുപരിധി വരെ പരിഹരിക്കാം. മേൽവിലാസ മാറ്റത്തിന് രേഖയായി ഇവ രണ്ടും നൽകിയാൽ മതിയാകും. മറ്റു തിരിച്ചറിയൽ കാർഡുകളിൽ ഡിവിഷൻ, വീട്ടുനമ്പറുകൾ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ നടപടിയുണ്ടാകണം. - ലിയോ പോൾ പുഴക്കരപാടം, ആലിൻചുവട് വെണ്ണല നഗരസഭയിലെ കരാറുകാർക്ക് കുടിശ്ശിക നൽകണം കൊച്ചി നഗരസഭയിലെ കരാറുകാർക്ക് 10 കോടിയുടെ കുടിശ്ശിക തുക എത്രയുംവേഗം നൽകണം. 24 മാസത്തെ 54 കോടി രൂപ നൽകാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിലെ കരാറുകാർ ആഗസ്റ്റിൽ അനിശ്ചിതകാല പണിമുടക്ക് സമരം നടത്തിയിരുന്നു. 10 കോടി ഉടൻ വായ്പയെടുത്ത് നൽകാമെന്ന മേയറുടെ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ, ഒാണക്കാലത്തും കരാറുകാർക്ക് കുടിശ്ശിക വിതരണം ചെയ്യാതെ ബുദ്ധിമുട്ടിച്ചു. വായ്പയെടുക്കുന്നതിനുള്ള സർക്കാറി​െൻറ അനുമതിക്കായി ഒരുമാസം മുമ്പ് നഗരസഭയിലെ പൊതുമരാമത്ത് വകുപ്പ് ചെയർമാൻ ഫയൽ സർക്കാറിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും മേൽനടപടിക്കായി നഗരസഭ പിന്നീട് ശ്രമിക്കാത്തതാണ് കുടിശ്ശിക തുക വിതരണം ചെയ്യുന്നതിന് കാലതാമസം നേരിടുന്നത്. നഗരസഭയിൽ നികുതിവരുമാനം വർധിച്ച സാഹചര്യത്തിൽ കരാറുകാർക്ക് നൽകാനുള്ള തുക ഉടൻ വിതരണംചെയ്യുന്നതിന് നടപടി മേയർ സ്വീകരിക്കണം. - കുമ്പളം രവി പ്രസിഡൻറ്, കൊച്ചി കോർപറേഷൻ കോൺട്രാക്ടേഴ്സ് ഫോറം
Show Full Article
TAGS:LOCAL NEWS 
Next Story