Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ഡി.പി പ്രതിഷേധ...

പി.ഡി.പി പ്രതിഷേധ മാർച്ചും ധർണയും ഇന്ന്

text_fields
bookmark_border
കൊച്ചി: അഭയാർഥികളോടുള്ള മതപരമായ വിവേചനം അവസാനിപ്പിക്കുക, റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിയോടിക്കുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പി.ഡി.പി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചും ധർണയും തിങ്കളാഴ്ച. രാവിലെ 10ന് ഹൈകോടതി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ ധർണ നടത്തും. അഡ്വ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി.എം. ഹാരിസ് എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story