Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണത്തി​െൻറ മറവിൽ...

ഭരണത്തി​െൻറ മറവിൽ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം അടിച്ചേല്‍പിക്കുന്നു ^ഇ. ടി. മുഹമ്മദ് ബഷീര്‍

text_fields
bookmark_border
ഭരണത്തി​െൻറ മറവിൽ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം അടിച്ചേല്‍പിക്കുന്നു -ഇ. ടി. മുഹമ്മദ് ബഷീര്‍ ആലപ്പുഴ: ഭരണത്തി​െൻറ മറവില്‍ ബി.ജെ.പി സര്‍ക്കാര്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളായി ഇന്ത്യ കാത്ത് സൂക്ഷിക്കുന്ന മതേതര മൂല്യങ്ങള്‍ കാറ്റില്‍ പറത്തി വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകൾ ഹിന്ദുത്വവത്കരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. നാളെയുടെ തലമുറയെ ഇന്നേ ഇല്ലാതാക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. പശുവി‍​െൻറ പേരില്‍ ജനങ്ങളെ കൊന്നൊടുക്കുന്നു. മതപ്രബോധന സ്വാതന്ത്ര്യം പോലും ഇല്ലാതാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണ്. ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്ക് സമീപം മദ്യശാലകള്‍ പ്രവര്‍ത്തിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി എൽ.ഡി.എഫ് സര്‍ക്കാര്‍ കുറച്ചത് സമൂഹത്തിനാകെ ആപത്താണ്. ഇസ്‌ലാം മതത്തി​െൻറ മനോഹാരിതയെ അവതരിപ്പിക്കുന്നതിന് പകരം മോശമായി ചിത്രീകരിക്കാനുള്ള നീക്കങ്ങളാണ് ലോകത്ത് നടക്കുന്നത്. ഇത് തിരുത്തി ഇസ്‌ലാമി‍​െൻറ നന്മ പ്രചരിപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മമ്മൂട്ടി എം.എല്‍.എ അനുഭവം സെഷനിലും സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഐഡിയോളജി സെഷനിലും സംസാരിച്ചു. സമാപന സെഷനും മുഖാമുഖവും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും സെക്രട്ടറി കെ. എസ്. സിയാദ് നന്ദിയും പറഞ്ഞു. പടം APG50 മുസ്‌ലിം യൂത്ത്‌ലീഗ് ആലപ്പുഴയില്‍ സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story