Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്തമഴ; ദുരിതത്തിൽ...

കനത്തമഴ; ദുരിതത്തിൽ മുങ്ങി ജനം

text_fields
bookmark_border
കൊച്ചി: രണ്ടുദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയിൽ ജനജീവിതം ദുരിതത്തിൽ. കൊച്ചി നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഞായറാഴ്ച അവധിയായിരുന്നിട്ടുകൂടി ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തുടര്‍ന്നു. മരങ്ങൾ കടപുഴകി പലയിടങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ ചിലയിടത്ത് ഉരുൾപൊട്ടലും വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സൗത്ത്-നോർത്ത് റെയിൽവേ സ്റ്റേഷനുകൾ എന്നിവക്കു മുന്നിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. നഗരപരിധിയിൽ എ.സി റോഡിൽ മരംവീണ് വൈദ്യുതി തൂണിന് തകരാർ സംഭവിച്ചു. സമീപത്തെ തെരുവുവിളക്ക് സംവിധാനം പാടെ തകർന്നു. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സിഗ്നലിങ് സംവിധാനം തകരാറിലായതോടെ െട്രയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. നോര്‍ത്ത്--സൗത്ത് റെയില്‍വേ സ്റ്റേഷനിലും വെള്ളക്കെട്ടാണ്. രാത്രി വൈകിയും മഴ തുടര്‍ന്നാല്‍ ട്രെയിന്‍ സര്‍വിസുകള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ മൂന്നടിയോളം വെള്ളമുയർന്നതോെട സ്റ്റാൻഡി​െൻറ പ്രവർത്തനം താളംതെറ്റി. ഒാേട്ടായടക്കം ടാക്സികൾ ഞായറാഴ്ച വൈകീട്ട് നഗരത്തിൽ സർവിസ് നിർത്തിെവച്ചു. ശനിയാഴ്ച രാത്രി എറണാകുളം ജനറൽ ആശുപത്രിക്കു മുകളിലേക്ക് മരം വീണു. മഹാരാജാസ് കോളജ് കാമ്പസിലെ മരമാണ് റോഡിനു കുറുകെ വീണത്. ഇതി​െൻറ ഒരറ്റം ആശുപത്രിക്കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. ആളപായമില്ല. ഞായറാഴ്ച രാവിലെ അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി. താഴ്ന്നപ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം മരം റോഡിലേക്ക് കടപുഴകി. വൈദ്യുതി ലൈന്‍ ഇല്ലാത്ത ഭാഗത്തേക്ക് വീണതിനാല്‍ അപകടം ഒഴിവായി. സ്വകാര്യ കേബിള്‍ ശൃംഖലക്ക് കേടുപാടുകള്‍ സംഭവിച്ചു. കാനന്‍ഷെഡ് റോഡില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മേനകയില്‍ ശ്രീധര്‍ തിയറ്ററിനു സമീപം ബ്രോഡ്‌വേയിലേക്കുള്ള പ്രവേശന റോഡിലുണ്ടായ വെള്ളക്കെട്ടില്‍ ജനം വലഞ്ഞു. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന ഇവിടത്തെ കാനകളില്‍നിന്ന് മാലിന്യം നീക്കണമെന്ന നിര്‍ദേശം ഇക്കുറിയും കോര്‍പറേഷന്‍ അവഗണിച്ചു. ടൗണ്‍ഹാളിനു പരിസരത്തെ റോഡുകളിലും വെള്ളം നിറഞ്ഞു. സ​െൻറ് വിന്‍സ​െൻറ് റോഡ്, പ്രോവിഡന്‍സ് റോഡ്, മൊണാസ്ട്രി റോഡ് തുടങ്ങിയവ വെള്ളത്തിലാണ്. ജഡ്ജസ് അവന്യു, ഹൈകോര്‍ട്ട് ജങ്ഷന്‍, കെ.എസ്.ആര്‍ടി.സി സ്റ്റാൻഡിലേക്കുള്ള റോഡ് തുടങ്ങിയ വഴികളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ലിസി ജങ്ഷനില്‍നിന്ന് മണപ്പാട്ടി പറമ്പ് റോഡ്, ശാസ്താ ടെംപ്ള്‍ റോഡ്, പൊറ്റക്കുഴി, എളമക്കര വഴി ഇടപ്പള്ളിയില്‍ എത്തുന്ന റോഡ്, തുടങ്ങിയ റോഡുകളിലും മുട്ടോളം വെള്ളം പൊങ്ങിയിട്ടുണ്ട്് വൈറ്റില മൊബിലിറ്റി ഹബിലേക്ക് തിരിയുന്ന ഇടറോഡിലും സമീപത്തെ ഇടറോഡുകളിലും വെള്ളം കയറി.
Show Full Article
TAGS:LOCAL NEWS 
Next Story