Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള മഹിള സംഘം...

കേരള മഹിള സംഘം പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
(പടം ea51 mahila samgam) ആലുവ: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ ഘാതകരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഫാഷിസ്‌റ്റ് ഭീകരതക്കെതിരെയും കേരള മഹിള സംഘം ജില്ല കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിന് മുന്നിൽ നടന്ന ധർണ സംസ്‌ഥാന പ്രസിഡൻറ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മല്ലിക സ്‌റ്റാലിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശ്രീകുമാരി, സി.പി.ഐ ജില്ല എക്സീക്യൂട്ടിവ് കമ്മിറ്റി അംഗം പി. നവകുമാർ, മണ്ഡലം സെക്രട്ടറി എ.ഷംസുദ്ദീൻ, ടി.എൻ. സോമൻ, കെ.ജെ. ഡൊമിനിക്, സീന ബോസ്, ബ്യൂല നിക്സൺ, രമ ശിവശങ്കരൻ, മറിയ ജോണി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea51 mahila samgam ഗൗരി ലങ്കേഷി​െൻറ ഘാതകരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ഫാഷിസ്‌റ്റ് ഭീകരതക്കെതിരെയും കേരള മഹിള സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്‌ഥാന പ്രസിഡൻറ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story