Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ കച്ചേരി വളപ്പിലെ ...

പറവൂർ കച്ചേരി വളപ്പിലെ ടൈലുകൾ തകർന്നു

text_fields
bookmark_border
പറവൂർ: ടൈലുകൾ പാകി സൗന്ദര്യവത്കരിച്ച കച്ചേരിവളപ്പിൽ കുഴികൾ രൂപപ്പെട്ടു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കോടതി വളപ്പിലെ ഇരുഭാഗത്തെയും പ്രവേശനകവാടങ്ങളിൽ ടൈലുകൾ പാകിയത്. മഴ ശക്തമായതോടെ ടൈലുകൾ തകർന്ന് വെള്ളക്കെട്ടായി. ഇതുവഴി പോകുന്ന സർക്കാർ വാഹനങ്ങൾ ഉൾെപ്പടെ കുഴിയിൽ ചാടുന്നത് പതിവാണ്. കഴിഞ്ഞദിവസം രണ്ട് ഇരുചക്രവാഹനങ്ങൾ തെന്നി മറിഞ്ഞിരുന്നു. ആർക്കും പരിക്കേറ്റില്ല. രണ്ടുവർഷം മുമ്പാണ് കാട് പിടിച്ച കച്ചേരി വളപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് മോടിപിടിപ്പിച്ചത്. കോടതിക്ക് ചുറ്റും ടൈൽ വിരിച്ച് മനോഹരമാക്കി. വിശ്രമിക്കുന്നതിന് പുൽത്തകിടികൾ വെച്ചുപിടിപ്പിച്ചു. ടൈലുകൾ മിനുസമായതിനാൽ കാൽനടക്കാർ തെന്നി വീഴാറുണ്ട്. ട്രഷറിയുടെ മുന്നിലും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഭാഗെത്ത കാർ പാർക്കിങ് സ്ഥലത്തും വെള്ളക്കെട്ടാണ്. പടം- lMG- 20170914-160507. jpg- പറവൂർ കച്ചേരി വളപ്പ് പ്രവേശന കവാടത്തിലെ ടൈലുകൾ തകർന്ന് വെള്ളക്കെട്ടായ നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story