Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് കൈയേറ്റം വിജിലൻസ് ...

റോഡ് കൈയേറ്റം വിജിലൻസ് അന്വേഷിക്കും ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
റോഡ് കൈയേറ്റം വിജിലൻസ് അന്വേഷിക്കും -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: വഴിയോരകച്ചവടക്കാരുടെ വൻതോതിലുള്ള റോഡ് കൈയേറ്റം സംബന്ധിച്ച് അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി. സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരി വ്യവസായി സംഘടനകളുടെ ഒത്താശയോടെ ചില ബിനാമികളാണ് കൈയേറ്റത്തിന് പിന്നിൽ. ഇതാണ് പ്രധാനമായും അന്വേഷണ വിധേയമാക്കുന്നത്. കൈയേറ്റം മൂലം റോഡ് വികസനം വഴിമുട്ടിയിരിക്കുകയാണ്. പാതകൾ നാലുവരി ആക്കിയിട്ടും സഞ്ചാര സാഹചര്യം വർധിക്കുന്നില്ല. പല പി.ഡബ്ല്യു.ഡി റോഡുകളും പൂർണമായും കൈയേറ്റക്കാരുടെ കൈകളിലാണ്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ കൈയേറ്റം. മഴക്കുശേഷം റോഡുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാലാവധി കഴിഞ്ഞ റോഡുകൾ തകർന്ന സ്ഥിതിയിലാണ്. അറ്റകുറ്റപണികൾക്കും മറ്റുമായി 300 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആദ്യ ഘട്ടത്തിൽ 20 കോടി രൂപ അനുവദിച്ചു. എസ്റ്റിമേറ്റ് നടപടികൾ പൂർത്തികരിച്ചു. ആലപ്പുഴയിലും മറ്റ് ജില്ലകളിലും കണ്ട് വരുന്ന നോക്കുകൂലി പ്രവണത അംഗീകരിക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് സർക്കാറിന് വ്യക്തമായ നയം ഉണ്ട്. എന്നാൽ, ചില സംഘടനകളുടെ നിലപാടുകൾ സർക്കാർ നയത്തിന് വിരുദ്ധമാണ്. നോക്കുകൂലി ആവശ്യപ്പെട്ടാലും ജനങ്ങൾ നൽകരുത്. പുന്നപ്ര സഹകരണ ആശുപത്രിയുടെ വികസനം സംബന്ധിച്ച് തീരുമാനം എടുക്കാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചേരും. കമ്മിറ്റിയിൽ താനും സഹകരണ -ആരോഗ്യ മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story