Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ ഗോതമ്പിൽ സിമൻറ്​...

റേഷൻ ഗോതമ്പിൽ സിമൻറ്​ കട്ടകളെന്ന് പരാതി

text_fields
bookmark_border
നെട്ടൂർ: റേഷൻ കടയിൽനിന്ന് വാങ്ങിയ ഗോതമ്പിൽ സിമൻറ് കട്ടകളെന്ന് പരാതി. കുമ്പളം കാനക്കാപ്പള്ളി വീട്ടിൽ തങ്കമ്മ വാങ്ങിയ ഗോതമ്പിലാണ് ചെറിയ സിമൻറ് കട്ടകളും, കല്ല് കട്ടകളും കാണപ്പെട്ടത്. കുമ്പളം സ​െൻററിലുള്ള കടയിൽ നിന്ന് ഒരു കിലോ ഗോതമ്പ് വാങ്ങിയതിലാണ് നൂറ് ഗ്രാം കട്ടകളെന്ന് തങ്കമ്മ പറഞ്ഞു. കൃത്യമായി അളവ് തൂക്കത്തിൽ സാധനങ്ങൾ നൽകാതിരിക്കുക, അർഹതപ്പെട്ട റേഷൻ ഭക്ഷ്യധാന്യങ്ങൾ നിഷേധിക്കുക എന്നിങ്ങനെ നിരവധി പരാതികളാണ് ഈ റേഷൻകടക്കെതിരെ നാട്ടുകാർ പറയുന്നത്. ഓണത്തിന് അർഹതപ്പെട്ട മുഴുവൻ അരിയും നൽകാതിരുന്നത് ചോദ്യം ചെയ്തപ്പോൾ ഇത്രയേ നൽകുവാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞ് കടയുടമ തട്ടിക്കയറിയതായും പറയുന്നു. ഉപഭോക്താക്കൾക്ക് റേഷൻസാധനങ്ങൾ നൽകാതെ കൂട്ടമായി താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കുൾപ്പെടെ കരിഞ്ചന്തയിൽ മറിച്ച് വിൽക്കുകയാണെന്നും ആക്ഷേപവുമുണ്ട്. അധികൃതർക്ക് ഇത് സംബന്ധിച്ച് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Show Full Article
TAGS:LOCAL NEWS 
Next Story