Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യം തള്ളൽ: കർശന...

മാലിന്യം തള്ളൽ: കർശന നടപടിയുമായി ഹാർബർ പൊലീസ്

text_fields
bookmark_border
മട്ടാഞ്ചേരി: മാലിന്യം പൊതു ഇടങ്ങളില്‍ തള്ളുന്നവര്‍ക്കെതിരെ കർശന നടപടിയുമായി ഹാര്‍ബര്‍ പൊലീസ്. കൊച്ചി തുറമുഖം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹാര്‍ബര്‍ സ്റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ ഇടങ്ങളില്‍ ശൗചാലയ മാലിന്യമുള്‍പ്പെടെ തള്ളുന്നത് പതിവായ സാഹചര്യത്തിലാണ് ഹാര്‍ബര്‍ പൊലീസ് ഇതിന് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചത്. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ എസ്. വിജയന്‍, ഫോര്‍ട്ട്കൊച്ചി സി.െഎ പി. രാജ്കുമാര്‍, ഹാര്‍ബര്‍ എസ്.ഐ വിനോജ് എന്നിവരടങ്ങുന്ന സംഘത്തി​െൻറ നേതൃത്വത്തിലാണ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. വിഷയത്തിൽ ശ്രദ്ധിക്കേണ്ടത് ആരോഗ്യവിഭാഗമാണെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് നീക്കം. ഏഴുമാസത്തിനിടെ പൊലീസ് പട്രോളിങ് നടത്തി 47 കേസാണ് രജിസ്റ്റര്‍ ചെയ്തത്. പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയിലെത്തിക്കുന്നതിലും ഹാര്‍ബര്‍ പൊലീസ് ശുഷ്കാന്തി കാട്ടി. ഇതോടെ എണ്ണം കുറഞ്ഞെങ്കിലും പൊലീസി​െൻറ കണ്ണുവെട്ടിച്ച് മാലിന്യം തള്ളുന്നവര്‍ ഇപ്പോഴുമുണ്ട്. ഉയര്‍ന്ന ജനസാന്ദ്രതയും സംസ്കരിക്കാനുള്ള സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടി മാലിന്യം തള്ളാൻ ശ്രമിക്കുന്ന സാധാരണക്കാരെ ബോധവത്കരിക്കുന്ന കാര്യത്തിലും ഹാര്‍ബര്‍ പൊലീസ് മുന്നിലാണ്‌. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിൽ പലതും പൊലീസ് രാത്രി വേഷം മാറിയെത്തി പിടിച്ചവയുമുണ്ട്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ റനീസ്, ഷെര്‍നാസ്, മധു, രഞ്ജിത്ത്, സറിന്‍ എന്നിവരും സ്ക്വാഡിലെ അംഗങ്ങളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story