Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൗരി ലങ്കേഷ് വധം:...

ഗൗരി ലങ്കേഷ് വധം: ചിത്രം വരച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ ഘാതകരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ചിത്രകാരന്മാർ പ്രതിഷേധിച്ചു. കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ പ്രതിഷേധ സൂചകമായി ചിത്രം വരച്ചു. മുൻ മേയർ കെ.ജെ. സോഹൻ സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് സംസ്ഥാന സെക്രട്ടറി വി.ഡി. മജീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.കെ. അഷ്റഫ്, തമ്പി സുബ്രഹ്മണ്യം എന്നിവരും സി.ജെ. കുഞ്ഞുകുഞ്ഞ്, അഭിലാഷ് തോപ്പിൽ, കെ.പ്രഭാകരൻ, പി.എം. ഹനീഫ്, കെ. സുരേഷ്, ടി.എം. റിഫാസ്, പി.എ. സഗീർ എന്നിവരും സംസാരിച്ചു. ചിത്രകാരന്മാരായ കെ.പി. ശശി, എം.ബി. അഷ്റഫ്, സഞ്ജയ് ഫോർട്ട്കൊച്ചി, രഞ്ജിത്ത്. വി.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ചിത്രരചന. ചർച്ച ഇന്ന് മട്ടാഞ്ചേരി: ടാഗോര്‍ ലൈബ്രറിയില്‍ സായാഹ്ന ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ 'ആള്‍ ദൈവങ്ങള്‍ അരങ്ങ് വാഴുമ്പോള്‍' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് ആറിന് ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ ആൻറണി ഫ്രാൻസിസ്, അഡ്വ. ഫ്രാസിസ് നിക്സണ്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story