Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗീതാമണിക്കും...

ഗീതാമണിക്കും കിങ്ങിണിക്കും വീടാകുന്നു; പൊലീസ്​ 'കാവലിൽ'

text_fields
bookmark_border
ചേർത്തല: വാടക വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട അമ്മക്കും മകൾക്കും ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിൽ ലെൻസ്ഫെഡ് വീട് നിർമിച്ച് നൽകുന്നു. കൊക്കോതമംഗലം ചന്ദ്രവിലാസത്തിൽ ഗീതാമണിക്കും (46) മകൾ കിങ്ങിണിക്കുമാണ് (21) വീട് നിർമിക്കുന്നത്. ഇവരുടെ വീട് ഇടിഞ്ഞുവീഴാറായതോടെ ചേർത്തലക്ക് സമീപം ഒറ്റമുറി വാടകവീട്ടിൽ താമസം തുടങ്ങി. പിന്നീട് വീട്ടുടമ ഇവരെ പുറത്താക്കി. തുടർന്ന് ഇരുവരും പൊലീസിൽ അഭയം തേടി. പൊലീസ് ഇരുവരെയും കൂട്ടി നേരേത്ത താമസിച്ച വാടകവീട്ടിൽ എത്തി. മറ്റൊരു വീട് ലഭിക്കുംവരെ ഇവരെ ഇറക്കിവിടരുതെന്ന് നിർദേശം നൽകി. തുടർന്നാണ് ലെൻസ്ഫെഡ് ഭാരവാഹികളുമായി ബന്ധപ്പെട്ട് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചത്. എട്ട് വർഷമായി ചേർത്തല ശാവേശേരിക്ക് സമീപത്തെ ഒറ്റമുറി വാടകവീട്ടിലാണ് കഴിയുന്നത്. ഗീതക്ക് അടുത്ത ബന്ധുക്കളാരുമില്ല. ശാരീരിക അവശതകൾ കാരണം ഇപ്പോൾ ചെമ്മീൻ കമ്പനിയിൽ ജോലിക്ക് പോവാൻ കഴിയുന്നില്ല. വസ്ത്രശാലകളിൽ പാർട്ട് ടൈം ജോലി ചെയ്താണ് കിങ്ങിണി പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ ചേർത്തലയിലെ സ്വകാര്യ ലാബിൽ ജോലി ചെയ്യുകയാണ്. ഇവരുടെ കൊക്കോതമംഗലത്തെ രണ്ടു സ​െൻറിലെ ഇടിഞ്ഞുവീണ വീട് പൊലീസി​െൻറ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയാണ് ഭൂമി ഒരുക്കിയത്. വീട്ടിലേക്ക് വഴി ഇല്ലാത്ത പ്രശ്നവും പൊലീസ് ഇടപെട്ട് പരിഹരിച്ചു. അഞ്ച് ലക്ഷത്തോളം രൂപ െചലവഴിച്ചാണ് ലെൻസ്ഫെഡി​െൻറ നേതൃത്വത്തിൽ വീട് നിർമിക്കുന്നത്. നഗരസഭാധ്യക്ഷൻ ഐസക് മാടവന കല്ലിടൽ നിർവഹിച്ചു. ചേർത്തല എസ്.ഐ സി.സി. പ്രതാപചന്ദ്രൻ, ലെൻസ്ഫെഡ് ജില്ല സെക്രട്ടറി വി.ഡി. ജയകുമാർ, താലൂക്ക് സെക്രട്ടറി ജോണി ജോസഫ്, ആർ. ജയകുമാർ, നിർമാണ കമ്മിറ്റി ചെയർമാൻ പി. ഷാജി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story