Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഘ്​പരിവാർ സേനകൾ...

സംഘ്​പരിവാർ സേനകൾ ജനാധിപത്യത്തെ തകർക്കുന്നു ^പി. ജയരാജൻ

text_fields
bookmark_border
സംഘ്പരിവാർ സേനകൾ ജനാധിപത്യത്തെ തകർക്കുന്നു -പി. ജയരാജൻ കൊച്ചി: സംഘ്പരിവാർ നേതൃത്വത്തിെല സ്വകാര്യസേനകൾ ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കുകയാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും വർധിച്ചിട്ടും കേന്ദ്രസർക്കാർ നടപടിയെടുക്കുന്നില്ല. സംഘ്പരിവാർ ഭീഷണികളെ മൂടിവെക്കാനാണ് കേരളത്തിലുൾപ്പെടെ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. രാജസ്ഥാനിലെ കർഷകപ്രക്ഷോഭം വിജയിച്ച വാർത്ത മലയാള മാധ്യമങ്ങൾ തമസ്കരിച്ചു. വിശ്വാസികളെ തെരുവിലിറക്കുന്നത് ആർ.എസ്.എസി​െൻറ രാഷ്ട്രീയ അജണ്ടയാണ്. കേരളത്തിൽ ഇതുവരെ കാണാത്ത ഗണേശോത്സവവും മറ്റും സംഘടിപ്പിക്കുന്നത് ഇതി​െൻറ ഭാഗമാണ്. ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുന്ന എൽ.ഡി.എഫ് സർക്കാറിനെ സംരക്ഷിക്കാൻ ജീവനക്കാരും തൊഴിലാളികളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജി. മുരുകദാസ് സ്വാഗതവും എസ്.എസ്. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു. കെ. കണ്ണൻ രക്തസാക്ഷി പ്രമേയവും എൻ.എം. മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പിന്നാക്ക വിഭാഗ വികസന കോർപറേഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായി പി. ജയരാജനെയും ജനറൽ സെക്രട്ടറിയായി എസ്. സാബുവിനെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story