Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവർഷം ശക്​തമായി;...

കാലവർഷം ശക്​തമായി; വെള്ളക്കെട്ട്​ ദുരിതം രൂക്ഷം

text_fields
bookmark_border
ആലപ്പുഴ: കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ദുരിതവും രൂക്ഷമായി. കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. ആലപ്പഴ നഗരത്തി​െൻറ പലഭാഗവും വെള്ളത്തിലായി. നഗരത്തി​െൻറ കിഴക്ക്-പടിഞ്ഞാറ് പ്രദേശങ്ങളിൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറിയതുമൂലം ജനം കഷ്ടത്തിലാണ്. തീരപ്രദേശങ്ങളിലും ഇടവിടാതെയുള്ള മഴ ജനങ്ങളെ പ്രയാസത്തിലാക്കി. കടലിളകിയതിനാൽ മത്സ്യബന്ധനത്തിനും ഭീഷണിയുണ്ട്. വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. ജീവിതം ദുസ്സഹമായ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള ആലോചനയുണ്ട്. മഴ തുടർന്നാൽ ഉടൻ അതുസംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു. വടുതല: രണ്ടുദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയിൽ ജില്ലയുടെ വടക്കൻ മേഖലകൾ വെള്ളത്തിൽ. പള്ളിപ്പുറം, തൈക്കാട്ടുശേരി, പൂച്ചാക്കൽ, പെരുമ്പളം, അരൂക്കുറ്റി, അരൂർ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളും റോഡുകളും വെള്ളത്തിലായി. തീരദേശത്തെ വീടുകളിൽ വൻതോതിൽ വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. വീടുകളുടെ മുറ്റത്തുനിന്ന് വെള്ളം കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും കയറിയ നിലയിലാണ്. വീടുകളിൽ പാകം ചെയ്യാൻപോലും സാധിക്കുന്നില്ല. കൂടാതെ, ചില ഇടങ്ങളിൽ കൃഷികളും നശിക്കുന്നുണ്ട്. പ്രധാന റോഡുകൾ വെള്ളത്തിലായി. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ അപകടമുണ്ടാകുന്നുണ്ട്. വേമ്പനാട്ട് കായലിലേക്ക് പോകുന്ന തോടുകളിൽ മാലിന്യം നിറഞ്ഞ് വെള്ളത്തി​െൻറ ഒഴുക്ക് തടസ്സപ്പെട്ടതാണ് പല സ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. വെള്ളം കെട്ടിനിന്ന് അസഹ്യ ദുർഗന്ധവും വമിക്കുന്നുണ്ട്. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം നടക്കാൻപോലും സാധിക്കുന്നില്ല. മഴ തുടർച്ചയായതോടെ തകർന്ന ഗ്രാമീണ റോഡുകളിൽ വീണ്ടും ചളി നിറഞ്ഞു. വൈദ്യുതി മുടക്കം പതിവായി. കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു; കൃഷിയുള്ള പാടങ്ങളിൽ വെള്ളം കയറുന്നത് ഭീഷണി കുട്ടനാട്: രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുട്ടനാട്ടിലെ ജലാശയങ്ങളിലെ ജലനിരപ്പുയരുന്നു. മഴ തുടര്‍ന്നാല്‍ വീണ്ടും കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. നിലവില്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പാ, മണിമല നദികളിലെ ജലനിരപ്പുയര്‍ന്നതോടെ ചെറുതോടുകള്‍ കവിഞ്ഞ് വെള്ളം കയറുന്ന സ്ഥിതിയാണ്. ആലപ്പുഴ-ചങ്ങനാശ്ശേരി പാതയില്‍ മാമ്പുഴക്കരി ജങ്ഷനില്‍ വെള്ളക്കെട്ടായിട്ടുണ്ട്. പാതയില്‍ നിരവധി ഭാഗത്ത് വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചിട്ടില്ല. കുട്ടനാട്ടിലെ ഇടറോഡുകളും മുട്ടാര്‍-കിടങ്ങറ, വേഴപ്ര-തായങ്കരി, എടത്വ -മങ്കോട്ടച്ചിറ, മങ്കൊമ്പ് ക്ഷേത്രം റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി. മുട്ടാര്‍ -കിടങ്ങറ റോഡില്‍ ജലനിരപ്പുയര്‍ന്നാല്‍ ഇതുവഴി ഗതാഗതം തടസ്സപ്പെടും. പച്ചയില്‍ മരം വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ താലൂക്കിലെ മിക്കയിടങ്ങളിലും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. മങ്കൊമ്പ്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, വെളിയനാട്, മുട്ടാര്‍, തലവടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഭൂരിഭാഗം പാടങ്ങളിലും രണ്ടാംകൃഷിയില്ലാത്തതും പുഞ്ചകൃഷിക്കായുള്ള പമ്പിങ് ആരംഭിക്കാത്തതും കുട്ടനാട്ടില്‍ ജലനിരപ്പുയരാന്‍ കാരണമാകുന്നു. കുട്ടനാട്ടില്‍ രണ്ടാം കൃഷിയുള്ള പാടശേഖരങ്ങളിലും വെള്ളം കയറുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എടത്വ, തകഴി, വീയപുരം കൃഷിഭവന്‍ കീഴില്‍ വരുന്ന മിക്ക പാടത്തും വിളവെടുപ്പിന് തയാറായ നെല്‍ച്ചെടികള്‍ വീണ നിലയിലാണ്. മങ്കോട്ടച്ചിറ, എരവുകരി, ചുങ്കം, ഇടചുങ്കം പാടശേഖരങ്ങളില്‍ ഏക്കറുകണക്കിന് നെല്ല് വീണിട്ടുണ്ട്. പാടത്ത് വെള്ളക്കെട്ടായതിനാല്‍ കൊയ്ത്തുയന്ത്രം താഴും. അതിനാൽ നെല്ല് കൊയ്‌തെടുക്കാനാവാത്ത സ്ഥിതിയാണ്. കൊയ്യാൻ കഴിഞ്ഞില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. കനത്ത മഴയിലാണ് പോളത്തുരുത്ത് മുണ്ടുതോട് പാടത്തെ വിളവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇവിടെ വിളവെടുത്ത നെല്ല് റോഡരികിലാണ് സംഭരിച്ചിരിക്കുന്നത്. പുഞ്ചകൃഷിക്ക് പമ്പിങ് ആരംഭിച്ച പാടശേഖരങ്ങളില്‍ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമില്ലാത്തത് വെള്ളപ്പൊക്കക്കെടുതികള്‍ വര്‍ധിപ്പിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story