Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴ: താലൂക്കിലും...

കനത്ത മഴ: താലൂക്കിലും കലക്ടറേറ്റിലും കൺേട്രാൾ റൂം തുറന്നു

text_fields
bookmark_border
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് താലൂക്കുകളിലും കലക്ടറേറ്റിലും കൺേട്രാൾ റൂം തുറന്നതായി കലക്ടർ ടി.വി. അനുപമ അറിയിച്ചു. കലക്ടറേറ്റ്: 0477 2238630, ചേർത്തല: 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാർത്തികപ്പള്ളി: 0479 2412797, മാവേലിക്കര: 0479 2302216, ചെങ്ങന്നൂർ: 0479 2452334. കനത്ത മഴ; റോഡുകളെല്ലാം തോടായി കായംകുളം: തോരാതെ പെയ്ത മഴയിൽ കായംകുളത്തി​െൻറ പടിഞ്ഞാറ് ഭാഗം വെള്ളത്തിലായി. കായലോര നിവാസികളുടെ അവസ്ഥയാണ് കൂടുതൽ ദുരിതത്തിലായത്. തീരഭാഗത്തെ റോഡുകളെല്ലാം തോടായി. കണ്ണമ്പള്ളിഭാഗത്തെ റോഡുകളുടെ സ്ഥിതിയും ഇതുതന്നെയാണ്. മുണ്ടകത്തിൽ തോട് കരകവിഞ്ഞൊഴുകുന്നതും പ്രശ്നമായി. കൃഷ്ണപുരം ആറുകടമ്പതോട് നിറഞ്ഞുകവിഞ്ഞത് സമീപ താമസക്കാർക്ക് ഭീഷണിയാകുന്നു. നഗരത്തിന് പടിഞ്ഞാറ് നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മഴ ഇങ്ങനെ തുടർന്നാൽ ഇവരുടെ സ്ഥിതി ദയനീയമാകും. ഹരിപ്പാട്: കനത്ത മഴയിൽ കാർത്തികപ്പള്ളി താലൂക്കിലെ വിവിധ റോഡുകൾ തകർന്നു. രണ്ട് വീട് പൂർണമായും 23 വീടുകൾ ഭാഗികമായും നശിച്ചു. വീയപുരം ചെറുതന, പള്ളിപ്പാട് മുതുകുളം, ചിങ്ങോലി ചേപ്പാട്, തൃക്കുന്നപ്പുഴ ഹരിപ്പാട്, കരുവാറ്റ, കാർത്തികപ്പള്ളി, കുമാരപുരം പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിലായി. വീടുകൾക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. പഞ്ചായത്ത് റോഡുകൾ, പി.ഡബ്ല്യു.ഡി റോഡുകൾ എന്നിവ വെള്ളത്തിലായതോടെ ഗതാഗതം ദുരിതപൂർണമായി. ദേശീയപാതയോരെത്ത കുഴികളിലെ വെള്ളക്കെട്ടുകൾ അപകടക്കെണിയായി. മുതുകുളം ഇടത്തിട്ട കിഴക്കതിൽ രാജശേഖരൻ, ഇടത്തിട്ടയിൽ ഗോപകുമാർ എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്. അച്ചൻകോവിലാറും പമ്പയാറും കര കവിഞ്ഞൊഴുകുകയാണ്. തീരങ്ങളിലെ വീടുകൾ അപകടഭീഷണിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story