Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്തമഴിയില്‍ വീട്...

കനത്തമഴിയില്‍ വീട് തകര്‍ന്നു: ഭിന്നശേഷിക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്​

text_fields
bookmark_border
വീട് തകര്‍ന്നു: ഭിന്നശേഷിക്കാരനായ യുവാവ് രക്ഷപെട്ടത് തലനാരിഴക്ക് മാവേലിക്കര: കനത്ത മഴയില്‍ വീടി​െൻറ അടുക്കളയുള്‍പ്പെടുന്ന ഭാഗം തകര്‍ന്നുവീണു. ഭിന്നശേഷിക്കാരനായ യുവാവ് രക്ഷെപട്ടത് തലനാരിഴയ്ക്ക്. മാവേലിക്കര നഗരസഭ 23-ാം വാര്‍ഡ് കോട്ടയ്ക്കകം ആദിത്യഭവനത്തില്‍ ഗൗരിക്കുട്ടിയമ്മയുടെ വീടി​െൻറ ഭാഗമാണ് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കനത്ത മഴയെതുടര്‍ന്ന് തകര്‍ന്ന വീണത്. അടുക്കളയും സമീപത്തെ മുറിയുംമേല്‍ക്കൂരയും പൂര്‍ണമായി തകർന്നു. ഗൗരിക്കുട്ടിയമ്മയും ഇവരുടെ ഭിന്നശേഷിക്കാരനായ മകന്‍ അശോക് കുമാറുമായിരുന്നു ഇവിടെ താമസിച്ചു വന്നത്. വീട് തകര്‍ന്ന സമയം അശോക്കുമാര്‍ തകര്‍ന്നുവീണ ഭാഗത്ത് നില്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് വെളിയിലേക്ക് ഒാടിയതിനാൽ ദുരന്തം ഒഴിവാക്കി. വാര്‍ഡ് മെംബര്‍ സുജാതാ ദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി വാര്‍ഡ്‌ അംഗം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story