Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇൻബോക്​സ്​ 2

ഇൻബോക്​സ്​ 2

text_fields
bookmark_border
ചിറ്റേത്തുകര ജെട്ടിയിലെ സൗജന്യ ഫീഡര്‍ ബസ് സർവിസ് പുനരാരംഭിക്കണം -ചിറ്റേത്തുകര ജെട്ടിയില്‍ ബോട്ടിറങ്ങുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന സൗജന്യ ഫീഡര്‍ ബസ് സർവിസ് നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. വൈറ്റിലയില്‍നിന്ന് ചിറ്റേത്തുകര ജെട്ടിയിലെത്തുന്ന ബോട്ട് യാത്രക്കാര്‍ ഇതുമൂലം വലയുകയാണ്. കലക്ടറേറ്റ്, ഇൻഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തികമേഖല, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഒട്ടേറെ ജീവനക്കാരാണ് ബോട്ടിനെയും ഫീഡര്‍ ബസ് സർവിസിനെയും ആശ്രയിച്ചിരുന്നത്. സിറ്റി വാട്ടര്‍ ബസ് എന്ന പേരില്‍ ജലവകുപ്പി​െൻറ സഹായത്തോടെ കെ.എം.ആര്‍.എല്‍ മൂന്നുവര്‍ഷം മുമ്പ് വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്ക് ബോട്ട് സർവിസ് ആരംഭിച്ചു. സൗജന്യ ഫീഡർ ബസ് സർവിസും തുടങ്ങിയതോടെ യാത്രക്കാർ വർധിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ബസ് സർവിസ് നിർത്തിയതോടെ ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. സൗജന്യ ബസ് സർവിസ് പുനരാരംഭിക്കാൻ അധികൃതർ നടപടിയെടുക്കണം. - വി.എ. രാഗിണി തോട്ടപ്പാട്ട് വീട്, തുതിയൂർ, കാക്കനാട്
Show Full Article
TAGS:LOCAL NEWS 
Next Story