Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടമ്മയെ ഫോണിൽ...

വീട്ടമ്മയെ ഫോണിൽ കബളിപ്പിച്ച് അക്കൗണ്ടിൽനിന്നും പണം കവർന്നു

text_fields
bookmark_border
പിറവം: വീട്ടമ്മയെ ഫോണിൽ വിളിച്ച് കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്നും പണം കവർന്നു. പിറവം പാഴൂർ സ്വദേശിയായ വീട്ടമ്മക്ക് 6000 രൂപയാണ് നഷ്ടമായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഫോണിൽ 15 മിനിറ്റ് നീണ്ട സംഭാഷണത്തിലൂടെ ബാങ്കിലെ മാനേജറാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി അക്കൗണ്ട് വിവരങ്ങൾ ചോർത്തുകയായിരുന്നു. ഇടക്ക് സംസാരം ഇംഗ്ലീഷിലേക്ക് മാറ്റിയ ഇയാൾക്ക് ഇംഗ്ലീഷിൽ തന്നെ വിവരങ്ങൾ നൽകാൻ മകന് ഫോൺ നൽകി. തട്ടിപ്പുവീരന് വിവരങ്ങൾ മകൻ ഇംഗ്ലീഷിൽ പറഞ്ഞുകൊടുത്തു. മറ്റു ബാങ്കുകളിലെ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങളിലേക്ക് അന്വേഷണം നീണ്ടതോടെ സംശയം തോന്നിയ മകൻ സംഭാഷണം നിർത്തി. എന്നാൽ, അഞ്ച് മിനിറ്റിനകം വീട്ടമ്മയുടെ അക്കൗണ്ടിൽനിന്നും 6000 രൂപ പിൻവലിച്ചതായി മൊബൈൽ ഫോണിൽ സന്ദേശം എത്തിയതോടെയാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. സംഭവത്തിൽ വീട്ടമ്മ പിറവം പൊലീസിൽ പരാതി നൽകി. മൂവാറ്റുപുഴയിലുള്ള ബാങ്കിലെത്തി എ.ടി.എം കാർഡും അക്കൗണ്ടും മരവിപ്പിക്കാൻ അപേക്ഷ നൽകി. സംഭവത്തിൽ ബാങ്ക് അധികൃതർ നിസ്സഹായരാണെന്ന് അറിഞ്ഞതോടെ വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മക്ക് മൂന്ന് മണിയോടെ വീണ്ടും ബാങ്ക് മാനേജറാണെന്ന് പറഞ്ഞ് ഫോൺ വിളിയെത്തി. രണ്ട് ഫോൺ നമ്പറുകളും പൊലീസിന് കൈമാറി. സൈബർസെല്ലി​െൻറ സഹായത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വീട്ടമ്മ.
Show Full Article
TAGS:LOCAL NEWS 
Next Story