Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലസ് ​ടു അനുവദിക്കാൻ...

പ്ലസ് ​ടു അനുവദിക്കാൻ കെ.എം. ഷാജി കോഴ വാങ്ങിയെന്ന്​ പ്രാദേശികനേതാവി​െൻറ പരാതി

text_fields
bookmark_border
അഴീക്കോട് (കണ്ണൂർ): പ്ലസ് ടു ബാച്ച് അനുവദിച്ചതിന് കെ.എം. ഷാജി എം.എൽ.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻറി​െൻറ ആരോപണം മുസ്ലിംലീഗ് വൃത്തങ്ങളിൽ വിവാദമായി. പാർട്ടി കമ്മിറ്റിക്ക് കിേട്ടണ്ട തുക എം.എൽ.എ വാങ്ങിെയന്നാണ് അഴിമതി ആരോപിച്ച് പഞ്ചായത്ത് കമ്മിറ്റിക്ക് നൽകിയ കത്തിലെ ആരോപണം. എന്നാൽ, ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കെ.എം. ഷാജി എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ആരോപണം സംബന്ധിച്ച് അറിയില്ലെന്നായിരുന്നു മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് പി. മുഹമ്മദ്കുഞ്ഞിയുടെ പ്രതികരണം. അഴീക്കോട് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡൻറും മുൻ അക്ഷയ ജില്ല കോഒാഡിനേറ്ററുമായ കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ നൗഷാദാണ് പൂതപ്പാറ പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പുകാലത്തുപോലും ഉയർത്താത്ത അഴിമതിയാരോപണവുമായി വരുന്നവർ ആത്മാർഥതയുണ്ടെങ്കിൽ പരാതി വിജിലൻസിന് കൈമാറണമെന്നും എം.എൽ.എ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 25 ലക്ഷമല്ല, 25 രൂപ ൈകപ്പറ്റിയതായി തെളിയിക്കാൻ കഴിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും കെ.എം. ഷാജി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഒരു സൊസൈറ്റി സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ആരുമറിയാതെ കോഴ വാങ്ങി എന്ന പച്ചനുണയാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചിലർ ഒരു വ്യക്തിയുടെ വ്യാജ ആരോപണം പ്രചരിപ്പിക്കുകയാണെന്നും ഷാജി പറഞ്ഞു. അതേസമയം, എം.എൽ.എയെക്കുറിച്ച് വ്യാജ ആരോപണം നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് പ്രാദേശിക കമ്മിറ്റി ഉപഭാരവാഹി കൂടിയായ നൗഷാദ് പൂതപ്പാറയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പടം: 1) അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ 2 ) പരാതിയുടെ പകർപ്പ്
Show Full Article
TAGS:LOCAL NEWS 
Next Story