Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപകർച്ചവ്യാധി വ്യാപനം...

പകർച്ചവ്യാധി വ്യാപനം തടയാൻ ജില്ലതല പരിശോധന സമിതി

text_fields
bookmark_border
കളമശ്ശേരി: കാലവർഷം കനത്തതോടെ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണം, റവന്യൂ സിവിൽ സപ്ലൈസ് വിഭാഗങ്ങളെ ഉൾപ്പെടുത്തി ജില്ലതല പരിശോധന സമിതിയെ രൂപവത്കരിച്ചു. ജില്ല ദുരന്തനിവാരണ സമിതി ചെയർമാൻകൂടിയായ കലക്ടർ മുഹമ്മദ് വൈ.സഫീറുല്ലയാണ് ഉത്തരവിറക്കിയത്. ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ, മീൻ, ഇറച്ചി, പച്ചക്കറി തുടങ്ങി മറ്റ് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതും വിതരണംചെയ്യുന്നതുമായ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകണം. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ ഉടൻ അടപ്പിക്കണം. ഹോട്ടൽ, ബേക്കറി ഉൾപ്പെടെ ആഹാരസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം സ്ഥാപന ഉടമയുടെ െചലവിൽ ഒരാഴ്ചക്കകം കാർഡ് ലഭ്യമാക്കണം. ഭക്ഷണശാലയിലെ പാചകമുറി ഉൾപ്പെടെ സ്ഥാപനത്തി​െൻറ വൃത്തിയും വെടിപ്പും പരിശോധിക്കേണ്ടതും ഗുരുതരമല്ലാത്ത ന്യൂനതകൾ ശ്രദ്ധയിൽപ്പെട്ടാൽ രണ്ടു ദിവസത്തിനകം പരിഹരിക്കാൻ ഉടമക്ക് നിർേദശം നൽകണം. ഗുരുതരമായ വീഴ്ച കണ്ടെത്തുന്നപക്ഷം ഉടൻ അടപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഐസ് പ്ലാൻറുകൾ പരിശോധിച്ച് ഉപയോഗിക്കുന്ന ജലത്തി​െൻറ ഗുണനിലവാരം ഉറപ്പാക്കണം. സംശയംതോന്നുന്ന ഭക്ഷണശാലകളിലെ ഭക്ഷണസാമ്പിളുകൾ പരിശോധനക്കെടുത്ത് നടപടി സ്വീകരിക്കണം. രാത്രിയിൽ തട്ടുകട, മൊബൈൽ റസ്റ്റാറൻറ് എന്നിവിടങ്ങളിൽ പരിശോധന നടത്തണം. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ ഉടൻ അടപ്പിക്കണമെന്നും ഉത്തരവിൽ നിർേദശിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story