Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമതനിരപേക്ഷ...

മതനിരപേക്ഷ മൂല്യങ്ങളുടെ പ്രചാരണത്തിന് യുവാക്കള്‍ രംഗത്തിറങ്ങണം -^ഐ.എസ്.എം

text_fields
bookmark_border
മതനിരപേക്ഷ മൂല്യങ്ങളുടെ പ്രചാരണത്തിന് യുവാക്കള്‍ രംഗത്തിറങ്ങണം --ഐ.എസ്.എം കാക്കനാട്: ആശയാവിഷ്‌കാര, പൗരാവകാശ സ്വാതന്ത്ര്യത്തില്‍ രാജ്യം കടുത്ത അരക്ഷിതാവസ്ഥ നേരിടുന്ന കാലഘട്ടത്തില്‍ മതനിരപേഷ മൂല്യങ്ങളുടെ പ്രചാരണത്തിന് യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ഇത്തിഹാദുല്‍ ശുബ്ബാനുല്‍ മുജാഹിദീന്‍ (ഐ.എസ്.എം) ജില്ല പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. വര്‍ഗീയ ധ്രുവീകരണത്തിനെതിരെ പ്രതികരിക്കുന്നവർക്കുനേരെ വെടിയുണ്ടകള്‍ പായിക്കാനും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും ശ്രമിക്കുന്നവര്‍ക്ക് ഭരണകൂടത്തി​െൻറ അനൗപചാരിക പിന്തുണ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗങ്ങളും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നു. യുവസമൂഹം നിയോലിബറല്‍ സാമ്രാജ്യത്വ ശക്തികള്‍ നിയന്ത്രിക്കുന്ന സമൂഹ മാധ്യമങ്ങളുടെ തടവറകളില്‍നിന്ന് പുറത്തുവന്ന് മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സമ്മേളനം മുജാഹിദ് ദഅ്വ സമിതി ജില്ല പ്രസിഡൻറ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡൻറ് ഗസ്‌നഫര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖമറുദ്ദീന്‍, ജില്ല എക്‌സിക്യൂട്ടിവ് അംഗം ഷഹീര്‍ ചേലക്കുളം, വൈസ് പ്രസിഡൻറ് ഹുസ്‌നി മുബാറക്, മുജാഹിദ് ദഅ്വ സമിതി അസി. സെക്രട്ടറി സുനു സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന അസി. സെക്രട്ടറി ഡോ. മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി. അസി.സെക്രട്ടറി അബ്ദുല്ല ഫാസില്‍ രൂപരേഖ അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് അബ്ദുല്ല മാഞ്ഞാലി ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story