Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉത്തര കൊറിയൻ...

ഉത്തര കൊറിയൻ സ്​ഥാനപതിയെ​ കുവൈത്ത്​ പുറത്താക്കി

text_fields
bookmark_border
യു.എൻ സുരക്ഷസമിതി പ്രമേയത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടി കുവൈത്ത് സിറ്റി: ഉത്തര കൊറിയൻ സ്ഥാനപതി സോ ചെയ്ങ് സിക്കിനോട് രാജ്യം വിടാൻ കുവൈത്ത് ആവശ്യപ്പെട്ടു. ഉത്തര കൊറിയയുടെ അഞ്ചാമത്തെ ആണവ പരീക്ഷണത്തെതുടർന്ന് െഎക്യരാഷ്ട്രസഭ സുരക്ഷസമിതി അംഗീകരിച്ച പ്രമേയത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാനും കുവൈത്ത് വിദേശകാര്യമന്ത്രാലയം ഉത്തര കൊറിയൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷർഷെ ദഫേ ഉൾപ്പെടെ നാല് നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമേ രാജ്യത്ത് തുടരാൻ അനുമതി നൽകിയിട്ടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ കുവൈത്ത് വിടുമെന്ന് സോ ചെയ്ങ് സിക്കും വ്യക്തമാക്കി. സുരക്ഷസമിതിപ്രമേയത്തെ തുടർന്ന് ഉത്തര കൊറിയൻ സ്ഥാനപതിയെ പുറത്താക്കുന്ന മൂന്നാമത്തെ രാജ്യമാണ് കുവൈത്ത്. മെക്സിേകാ, പെറു എന്നിവയാണ് സമാന നടപടി സ്വീകരിച്ചത്. ഉത്തര കൊറിയക്കാർക്ക് വിസ അനുവദിക്കുന്നതും വിസ പുതുക്കി നൽകുന്നതും കുവൈത്ത് നിർത്തിവെച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story