Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴ,...

കനത്ത മഴ, വെള്ളപ്പൊക്കം; 33 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

text_fields
bookmark_border
കോതമംഗലം: രണ്ട് ദിവസമായി തുടരുന്ന മഴയിൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നഗരസഭ ഒന്നാം വാർഡിലെ ജവഹർ കോളനിയിൽ വെള്ളം കയറി. ഇവിെട താമസിച്ചിരുന്ന 33 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ ഉയർന്ന് തുടങ്ങിയ വെള്ളം വൈകീട്ടോടെ വീടുകളുടെ അകത്തേക്ക് എത്തുകയായിരുന്നു. പൂയംകുട്ടി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ബ്ലാവനയിലും മണികണ്ഠംചാൽ ചപ്പാത്തിലും വെള്ളം ഉയർന്ന് ഗതാഗതം നിലച്ചു. ഇതോടെ കല്ലേലിമേട്, തേര, അടക്കം എട്ടോളം ആദിവാസി കുടികൾ ഒറ്റപ്പെട്ടു. ആലുവ മൂന്നാർ റോഡിൽ തങ്കളത്ത് വെള്ളം ഉയർന്ന് ചെറുവാഹന ഗതാഗതം തടസ്സപ്പെട്ടു. മഴ രാത്രിയും തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ കൂരൂർ തോട് കരകവിഞ്ഞ് ദേശീയ പാതയിൽ മൂവാറ്റുപുഴ-കോതമംഗലം റോഡിൽ വെള്ളം കയറുന്ന സാഹചര്യമാണ്. കൊച്ചി--മധുര ദേശീയ പാതയിൽ രണ്ടാം മൈലിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം ഉയർന്ന് ഗതാഗത തടസ്സം നേരിട്ടു. തങ്കളം റോട്ടറി ക്ലബിന് സമീപം ഉള്ള വീടുകളിലും വെള്ളം കയറി ബൈപാസ് വഴിയുള്ള ഗതാഗതം നിലച്ചു. തൃക്കാരിയൂരിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കോട്ടപ്പടി മേഖലയിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പെരിയാർവാലി കനാൽ കരകവിഞ്ഞ് പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. ആയക്കാട്, ഇളമ്പ്ര എന്നിവിടങ്ങളിൽ കനാൽ കരകവിഞ്ഞ് ഒഴുകുകയാണ്. നെല്ലിക്കുഴി- ചെറുവട്ടൂർ റോഡിൽ ഓടകൾ നിറഞ്ഞ് ഇരമല്ലൂർ ചിറയിലേക്ക് വെള്ളം ഒഴുകുകയാണ്. ഊരംകുഴി, ചെറുവട്ടൂർ യു.പി സ്കൂൾ ജംഗ്ഷൻ,ഇരമല്ലൂർ റേഷൻ കടപ്പടി എന്നിവിടങ്ങളിലും റോഡിൽ വെള്ളം കയറിയ നിലയിലാണ്. ചെറുവട്ടൂർ തോട് കരകവിഞ്ഞ് കവലയ്ക്കൽ ഫൈസൽ, മയ്യുണിയിൽ സലാം, ആലക്കൽ ഗോപാലൻ, മരോട്ടിക്കൽ അബു, മയ്യുണിയിൽ സുൽഫി, വള്ളോൻ പടി മൈതീൻ, വള്ളത്തട്ടയിൽ നിസാർ എന്നിവരുടെതടക്കം ഒൻപത് വീടുകളിൽ വെള്ളം കയറി. പൊന്നിരിക്കപറമ്പ്, മുണ്ടോത്തി പീടിക, കുന്നത്തുകുഴി എന്നിവിടങ്ങളിൽ വെള്ളം കയറി. അപ്രതീക്ഷിതമായ വെള്ളം കയറിയ ഇവിടെ പലരുടെയും കോഴിയും, താറാവുമടക്കമുള്ളവ നഷ്ടമായിട്ടുണ്ട്. പലരും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. കുട്ടമ്പുഴയിലെ ഞായപ്പിള്ളി മലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഞായപ്പള്ളി സ​െൻറ് ആൻറണീസ് പള്ളിക്ക് സമീപമാണ് ഉരുൾപൊട്ടിയത്. പള്ളിപറമ്പിലെ റബർ മഞ്ഞൾ തുടങ്ങിയ കൃഷികൾ നശിച്ചു. ഒരേക്കർ സ്ഥലത്തെ കയ്യാലകളുൾെപ്പടെ മുഴുവൻ ഭാഗവും നശിച്ചു. പള്ളി സെമിത്തേരിയിലേക്കുള്ള റോഡും കുത്തൊഴുക്കിൽ നശിച്ചു. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുട്ടമ്പുഴ സത്രപ്പടിയിൽ മണ്ണിടിഞ്ഞും ഞായപ്പിള്ളി ഭാഗത്ത് വെള്ളത്തിനടിയിലായതും തട്ടേക്കാട് പൂയംകുട്ടി റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി. മണ്ണിടിഞ്ഞ ഭാഗത്തെ തടസ്സം ഫയർഫോഴ്സും നാട്ടുകാരും എക്സ് കവേറ്ററി​െൻറ സഹായത്തോടെ നീക്കം ചെയ്യാൻ ശ്രമം തുടരുകയാണ്. കോതമംഗലം പുഴ കര കവിഞ്ഞ് മാതിരപ്പിള്ളി-വാരപ്പെട്ടി റോഡിൽ വെള്ളം കയറി. പുഴക്ക് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. കുരൂർ തോട് കര കവിഞ്ഞ് പാറത്തോട് കാവ്, കലനഗർ, എന്നിവിടങ്ങളിലും വെള്ളം കയറി. കുടുമുണ്ട പാലം വെള്ളത്തിനടിയിലായി. വെളളം ഉയർന്ന് വീടുകൾ വെള്ളത്തിനടിയിലായ ജവഹർ കോളനിയിൽ ഡെപ്യൂട്ടി കലക്ടർ ഷീലാ ദേവി, തഹസിൽദാർ വിജയൻ, നഗരസഭ ചെയർ പേഴ്സൺ മഞ്ജു സിജു, വാർഡ് കൗൺസിലർമാരായ കെ.എ.നൗഷാദ്, പ്രിൻസി എൽദോസ് എന്നിവർ സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. മരംവീണ് വീടും കുളിമുറിയും തകർന്നു കോതമംഗലം : ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് വീടും കുളിമുറിയും തകർന്നു. കാലാമ്പൂർ ഇഞ്ചക്കിടാന്തി മുറിത്തോട്ടത്തിൽ എം.കെ. സനിലി​െൻറ വീടും,കുളിമുറിയുമാണ് തൊട്ടടുത്ത പുരയിടത്തിൽനിന്ന പ്ലാവ് ഒടിഞ്ഞുവീണ് തകർന്നത്. വാട്ടർ ടാങ്കും തകർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story