Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമ്പാവൂരിൽ...

പെരുമ്പാവൂരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

text_fields
bookmark_border
പെരുമ്പാവൂർ: മഴ കനത്തതോടെ പെരുമ്പാവൂരി​െൻറ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. അശമന്നൂർ പഞ്ചായത്തിലെ കല്ലിൽ പ്രദേശത്താണ് മണ്ണിടിച്ചിൽ നാശം വിതച്ചത്. കല്ലിൽ ക്ഷേത്രത്തിന് സമീപത്തെ മലയിലെ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. പുറവേലിൽ പി.കെ. ഗോപാലകൃഷ്ണ​െൻറ വീടും പുരയിടത്തിൽ വാസുവി​െൻറ വീടുമാണ് തകർന്നത്. പത്തോളം വീടുകളിലെ താമസക്കാരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഇവിടത്തെ തൃക്കാ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ എട്ട് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവരെയും മാറ്റി പാർപ്പിച്ചതായി കുന്നത്തുനാട് തഹസിൽദാർ അറിയിച്ചു. ഞായറാഴ്ച ഉച്ച മുതൽ അശമന്നൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ.എം. സലീമി​െൻറ നേതൃത്വത്തിൽ ജനപ്രതിനിധികളും, തഹസിൽദാർ സാബു കെ. ഐസക്കി​െൻറ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വെങ്ങോല പഞ്ചായത്തിലെ കണ്ടന്തറയിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. പാലക്കാട്ട് താഴത്തുനിന്ന് കണ്ടന്തറക്ക് പോകുന്ന സദ്ദാം റോഡിലെ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. അറക്കപ്പടി ജയ് ഭാരത് കോളജിന് സമീപത്ത് പി.പി. റോഡിലേക്ക് വെള്ളം കയറി ബസ് സർവിസുൾെപ്പടെയുള്ളവ തടസ്സപ്പെട്ടു. പുല്ലുവഴി, കീഴില്ലം, കാഞ്ഞിരക്കാട്, കടുവാൾ തുടങ്ങിയ സ്ഥലങ്ങളിലെ പാടശേഖരങ്ങൾ വെള്ളം കയറി മുങ്ങിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളക്കെട്ട് ഭീഷണിയിലാണ്. മിക്കയിടങ്ങളിലും കൃഷികൾ നശിച്ചിട്ടുണ്ട്. നാഷനഷ്ടങ്ങളുടെ കണക്കുകൾ പരിശോധിച്ച് വരികയാണെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story