Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാക്കനാട് മുങ്ങി;...

കാക്കനാട് മുങ്ങി; ഇൻഫോപാര്‍ക്ക് കാമ്പസ് വെള്ളക്കെട്ടില്‍

text_fields
bookmark_border
കാക്കനാട്: കനത്ത മഴയില്‍ കാക്കനാട് മേഖലയില്‍ വ്യാപകനാശം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. േവാഴക്കാല, ചെമ്പുമുക്ക് പ്രദേശത്തെ വീടുകള്‍ വെള്ളക്കെട്ടിലായി. ഇൻഫോപാര്‍ക്ക്് കാമ്പസില്‍ രൂക്ഷ വെള്ളക്കെട്ടില്‍ വാഹന ഗതാഗതം മുടങ്ങി. ഭൂരിഭാഗം ഐ.ടി കമ്പനികളും അവധിയായിരുന്നതിനാല്‍ ഇന്‍ഫോപാര്‍ക്കി​െൻറ പ്രവര്‍ത്തനത്തെ വെള്ളക്കെട്ട് കാര്യമായി ബാധിച്ചില്ല. ഒട്ടേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും മരംവീഴ്ചയും അപകടം സൃഷ്ടിച്ചു. കാക്കനാട് ഉഷസ് നഗറിന് സമീപം 25 അടി ഉയരത്തിലുണ്ടായിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞു. കാക്കനാട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം കൊപ്പറമ്പില്‍ റോഡിലേക്കാണ് മതില്‍ ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങിയത്. കൊപ്പറമ്പില്‍ ദേവി വിഹാറില്‍ അനിലി​െൻറ വീട്ടുവളപ്പിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്. ഉച്ചക്ക് 12നായിരുന്നു അപകടം. ഈ സമയം റോഡിൽ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. െപാലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. തുതിയൂരില്‍ മണ്ണിടിഞ്ഞ് വീണ് വാടക്കകത്ത് സുനില്‍ കുമാറി​െൻറ വീട് ഭാഗികമായി തകര്‍ന്നു. വന്‍തോതില്‍ കല്ലും മണ്ണും വീടി​െൻറ അടുക്കള ഭാഗത്തേക്കാണ് വീണത്. പാചകവാതക സിലിണ്ടർ ഉള്‍പ്പെടെ സാമഗ്രികള്‍ മണ്ണിനടിയിലാണ്. കുടുംബാംഗങ്ങള്‍ വീടിന് മുന്‍വശത്തായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. കുന്നത്തുചിറ കനാല്‍ റോഡിലേക്ക് പാര്‍പ്പിട സമുച്ചയ വളപ്പില്‍നിന്ന് മണ്ണിടിഞ്ഞുവീണു. മാവേലിപുരം എം.ആര്‍.എ റോഡില്‍ തണല്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു. അഗ്നിശമനസേനയെത്തി മരംമുറിച്ച് മാറ്റി. പാലച്ചുവട്--വെണ്ണല റോഡില്‍ മറിഞ്ഞുവീണ മരം നാട്ടുകാര്‍ മുറിച്ചുമാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story