Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവർഷം ശക്തം: പറവൂരിൽ ...

കാലവർഷം ശക്തം: പറവൂരിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി

text_fields
bookmark_border
കാലവർഷം ശക്തം: പറവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി പറവൂർ: രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിൽ പറവൂരിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. തീരദേശ പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. മുനിസിപ്പൽ സ്വകാര്യ ബസ് സ്റ്റാൻഡും പാർക്കിങ് ഏരിയയും വെള്ളം നിറഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പ്രവേശന കവാടത്തിലും വെള്ളം നിറഞ്ഞു. ഇതേത്തുടർന്ന് യാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് സ്റ്റാൻഡിൽ പ്രവേശിച്ചത്. വൃന്ദാവൻ റോഡ്, പട്ടണം കവല, മുനമ്പം കവല, ചക്കുമരശേരി, തുരുത്തിപ്പുറം, ലേബർ ജങ്ഷൻ എന്നീ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ, കുഞ്ഞിത്തൈ, പട്ടണം, മടപ്ലാതുരുത്ത്, തറയിൽകവല, കൊട്ടുവള്ളിക്കാട്, മാല്യങ്കര തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകൾ ഉൾെപ്പടെ വെള്ളത്തിൽ മുങ്ങി. ഇവിടങ്ങളിൽ മിക്ക വീടുകളുടെ ചുറ്റും വെള്ളം കയറിയിട്ടുണ്ട്. വീട്ടുകാർക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വരാപ്പുഴ പഞ്ചായത്തിലെ പുത്തൻപള്ളി മേഖലയിൽ വെള്ളം കയറിയിട്ടുണ്ട്. രണ്ട് വീടുകളിൽ വെള്ളം കയറിയതോടെ വില്ലേജ് അധികൃതർ ഇടപ്പെട്ട് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story