Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടുക്കി ഡാമിലെ...

ഇടുക്കി ഡാമിലെ ജലനിരപ്പ്​ ഉയരുന്നു

text_fields
bookmark_border
മൂലമറ്റം: ശക്തമായി തുടരുന്ന മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ദിവസേന ശരാശരി ഒരടി വീതം എന്ന കണക്കിലാണ് ജലനിരപ്പ് ഉയരുന്നത്. ഞായറാഴ്ച ഇടുക്കി ഡാമിലെ ജലനിരപ്പ് 1.2 ഉയർന്ന് 2356.1 അടിയിലെത്തി. സമുദ്രനിരപ്പിൽനിന്നുള്ള ഉയരമാണിത്. കഴിഞ്ഞവർഷം ഇതേസമയം 2351.54 അടി ജലമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച വൃഷ്ടിപ്രദേശത്ത് 43.8 മില്ലിമീറ്റർ മഴ പെയ്തപ്പോൾ 24.828 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഒഴുകിയെത്തി. ഡാമിലിപ്പോൾ സംഭരണശേഷിയുടെ 50.90 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേസമയം 47.15 ശതമാനമാണ് ഉണ്ടായിരുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഞായറാഴ്ച 2.653 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. കഴിഞ്ഞവർഷം ഇതേദിവസം ഇടുക്കി ഡാമിൽ 2351.54 അടി വെള്ളമാണുണ്ടായിരുന്നത്. ജില്ലയിൽ എല്ലായിടത്തും ഞായറാഴ്ച ശക്തമായ മഴ പെയ്തു. ജലനിരപ്പ് സംഭരണശേഷിക്ക് ഒപ്പമെത്തിയതിനാൽ മലങ്കര, കല്ലാർകുട്ടി ഡാമുകൾ തുറന്നുവിട്ടു. മൂന്നാറിൽ -63 മില്ലീമീറ്റർ, മൈലാടുംപാറ -23, പീരുമേട് -84, തൊടുപുഴ -40, ഇടമലയാർ -75, മാട്ടുപ്പെട്ടി -150, നേര്യമംഗലം -43, ലോവർ പെരിയാർ -78 എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച പെയ്ത മഴ.
Show Full Article
TAGS:LOCAL NEWS 
Next Story