Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎരൂർ -ചമ്പക്കര...

എരൂർ -ചമ്പക്കര ജലോത്സവം ഇന്ന്

text_fields
bookmark_border
മരട്: എരൂർ ചമ്പക്കര ജലോത്സവം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചമ്പക്കര കായലിൽ നടക്കും. കൊച്ചി, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ ചേർന്ന് രൂപവത്കരിച്ച ജനകീയ കമ്മിറ്റിയാണ് ജലോത്സവം നടത്തുന്നത്. എരൂർ പെരീക്കാട് ബോട്ട് ക്ലബാണ് സംഘാടകർ. പായിപ്പാട്, ശ്രീഗണേഷ്, ചെറുതന, ആയാപറമ്പ് ചുണ്ടൻ വള്ളങ്ങളും എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗത്തിലെ ഒമ്പത് വീതം ഓടി വള്ളങ്ങളും ഉൾപ്പെടെ 22 എണ്ണം മത്സരത്തിൽ പങ്കെടുക്കും. മത്സരവള്ളങ്ങളുടെ മാസ് ഡ്രിൽ, നിശ്ചലദൃശ്യങ്ങൾ, നാടൻ കലാരൂപങ്ങൾ, ജലഘോഷയാത്ര എന്നിവയും ഉണ്ടാകും. 20 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജലോത്സവ കമ്മിറ്റി ചെയർമാൻ കെ.എ. ദേവസി, ജനറൽ കൺവീനർ എ.ബി. സാബു, പെരീക്കാട് ബോട്ട് ക്ലബ് പ്രസിഡൻറ് സുദീപ്, സെക്രട്ടറി പി.ബി. ബൈജു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story