Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ള വിതരണ...

കുടിവെള്ള വിതരണ മേഖലയിൽ സ്വകാര്യവത്കരണം അനുവദിക്കില്ല- ^ കെ.പി രാജേന്ദ്രന്‍

text_fields
bookmark_border
കുടിവെള്ള വിതരണ മേഖലയിൽ സ്വകാര്യവത്കരണം അനുവദിക്കില്ല- - കെ.പി രാജേന്ദ്രന്‍ കൊച്ചി: കുടിവെള്ള വിതരണ മേഖലയിലെ സ്വകാര്യവത്കരണം അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് ഉത്തരവാകുകയും പിന്നീട് ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത സിയാല്‍ മോഡല്‍ കുടിവെള്ള കമ്പനികളും ലോകബാങ്ക് നിര്‍ദേശങ്ങളും ജനതാല്‍പര്യത്തിന് അനുയോജ്യമല്ല. ഒാള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാൻ കെ.കെ. അഷറഫ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എന്‍. ഗോപി, ജേക്കബ് ലാസര്‍, പി. ജയപ്രകാശ്, എ.പി. സുധീരഥന്‍, എം. അജിത്കുമാര്‍, ആര്‍ രാജേന്ദ്രന്‍പിള്ള, എസ്. ഹസന്‍, അനീഷ് പ്രദീപ്, ഷൈജു മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story