Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരന്തത്തിൽ...

ദുരന്തത്തിൽ രാഷ്​ട്രീയം കണ്ടെത്താൻ ശ്രമിക്കരുത് ^കാനം

text_fields
bookmark_border
ദുരന്തത്തിൽ രാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കരുത് -കാനം തൃപ്പൂണിത്തുറ: ദുരന്തത്തിൽ ആരും രാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോണത്തുപുഴ ജലോത്സവത്തിനിടയിൽ മുങ്ങിമരിച്ച തുഴച്ചിൽക്കാരൻ സജുവി​െൻറ കുടുംബത്തിന് പാർട്ടി അംഗങ്ങൾ സമാഹരിച്ച അഞ്ചുലക്ഷം രൂപ ഭാര്യ രശ്മിക്ക് കൈമാറിയശേഷം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രശ്മി കാനത്തിന് നിവേദനം നൽകി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കാനം അറിയിച്ചു. ചക്കത്തുകാട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന വിശദീകരണ യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി.രാജു, കുമ്പളം രാജപ്പൻ, അഡ്വ. പി.വി. പ്രകാശൻ, എൻ.എൻ. സോമരാജൻ, മല്ലികാ സ്റ്റാവലിൻ, എ.കെ. സജീവൻ, കെ.ആർ. റെനീഷ്, ആൽവിൻ സേവ്യർ, പി.എൻ. പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എ. ഗോപി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story