Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപത്തടിപ്പാലം ജുമാ...

പത്തടിപ്പാലം ജുമാ മസ്​ജിദിൽ സാംസ്​കാരികകേന്ദ്രം

text_fields
bookmark_border
കളമശ്ശേരി: സൗഹാർദത്തി​െൻറ പുതിയ വാതായനങ്ങൾ തുറന്ന് എല്ലാമത വിഭാഗക്കാർക്കും ഒന്നിച്ചിരിക്കാൻ പത്തടിപ്പാലം ജുമാ മസ്ജിദിൽ സാംസ്കാരികകേന്ദ്രം തുറക്കുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, വ്യക്തിത്വ വികസന ക്ലാസുകൾ, ഫാമിലി കൗൺസലിങ് തുടങ്ങിയവക്ക് കേന്ദ്രം വേദിയാകും. ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് പി.ടി. തോമസ് എം.എൽ.എ നിർവഹിക്കും. ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡൻറ് ഷംസു ഇല്ലിക്കൽ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് മുഖ്യാതിഥിയാകും. ടി.എ. അഹമ്മദ് കബീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കളമശ്ശേരി നഗരസഭ അധ്യക്ഷ ജെസി പീറ്റർ, മതനേതാക്കൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. മത്സര ഒാട്ടം നടത്തിയ സ്വകാര്യബസുകൾ പിടിച്ചെടുത്തു കളമശ്ശേരി: യാത്രക്കാരുമായി അപകടകരമാംവിധം മത്സര ഓട്ടം നടത്തിയ സ്വകാര്യബസുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരുടെയും നാട്ടുകാരുടെയും ഇടപെടലിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി ഒമ്പേതാടെയാണ് ദേശീയപാത ടി.വി.എസ് കവലയിൽ ബസുകൾ പിടിച്ചെടുത്തത്. എറണാകുളത്തുനിന്ന് ആലുവക്ക് അവസാന ട്രിപ് പോയ മട്ടാഞ്ചേരി-ആലുവ, പനങ്ങാട്-ആലുവ റൂട്ടുകളിൽ ഓടുന്ന ബസുകളാണ് മത്സര ഓട്ടം നടത്തിയത്. ഇടപ്പള്ളി മുതൽ അമിതവേഗത്തിൽ പാഞ്ഞ ബസുകൾ പലപ്പോഴും തമ്മിലുരസിയിരുന്നു. യാത്രക്കാർ ബഹളം വെച്ചെങ്കിലും ജീവനക്കാർ കണക്കിലെടുത്തില്ല. തുടർന്ന് ടി.വി.എസ് കവലയിൽ ബസ് നിർത്തിയപ്പോൾ ചാടിയിറങ്ങി തടയുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇരുബസും കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസെടുത്തതായി ട്രാഫിക് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story