Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിറ്റി ഗ്യാസ് പദ്ധതി:...

സിറ്റി ഗ്യാസ് പദ്ധതി: റോഡുകൾ വെട്ടി​െപ്പാളിക്കുന്നതിനെ ചൊല്ലി നഗരസഭ കൗൺസിലിൽ വാഗ്വാദം

text_fields
bookmark_border
കൊച്ചി: ഭൂഗർഭ പൈപ്പുകളിലൂടെ നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലും വീടുകളിലും പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനെ ചൊല്ലി നഗരസഭ കൗൺസിലിൽ ഭരണപക്ഷ-പ്രതിപക്ഷ വാഗ്വാദം. റോഡി​െൻറ പുനർനിർമാണപ്രവർത്തനങ്ങൾക്ക് ഇൗടാക്കുന്ന നിരക്കിനെ ചൊല്ലിയായിരുന്നു തർക്കം. നഗരസഭ നിശ്ചയിച്ച നിരക്കിൽനിന്ന് ഒരിഞ്ച് മാറില്ലെന്ന് ഭരണപക്ഷം ഒറ്റക്കെട്ടായി വാദിച്ചപ്പോൾ സർക്കാർ നിർദേശപ്രകാരം പൊതുമരാമത്തി​െൻറ നിരക്ക് ഈടാക്കി എത്രയും പെട്ടെന്ന് പദ്ധതിക്ക് തുടക്കംകുറിക്കണമെന്ന് പ്രതിപക്ഷം നിർബന്ധം പിടിച്ചു. പദ്ധതി ആവശ്യത്തിന് 894 കി.മീറ്ററോളം റോഡ് വെട്ടിപ്പൊളിക്കുന്നതിന് അദാനി ഗ്രൂപ് നൽകുന്ന തുക റോഡുകളുടെ പുനരുദ്ധാരണത്തിന് മതിയാകില്ലെന്ന് പൊതുമരാമത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. അതേസമയം, സംസ്ഥാന സർക്കാറി​െൻറ പദ്ധതി അട്ടിമറിക്കാനാണ് നഗരസഭ ഭരണാധികാരികളുടെ ശ്രമമെന്ന് സി.പി.എം പാർലമ​െൻററി പാർട്ടി നേതാവ് വി.പി. ചന്ദ്രൻ കുറ്റപ്പെടുത്തി. മുൻ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് കളമശ്ശേരിയിലും തൃക്കാക്കരയിലും പൊതുമരാമത്ത് നിരക്കിൽ റോഡ് പൊളിക്കാൻ അനുമതി നൽകി. എന്നാൽ, നിരക്കി​െൻറ കാര്യം പറഞ്ഞത് ഇവിടെ പദ്ധതിക്ക് തുരങ്കം വെക്കുന്നത് ഇരട്ടത്താപ്പാണെന്ന് ചന്ദ്രൻ പറഞ്ഞു. നഗരസഭക്ക് ഒരുരൂപപോലും നഷ്‌ടം വരാത്തവിധം പദ്ധതി നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി ആവശ്യപ്പെട്ടു. കെ.എം.ആർ.എൽ ടാർ ചെയ്ത റോഡുകൾ വെട്ടിപ്പൊളിക്കാൻ നഗരസഭക്ക് എന്താണ് അവകാശമെന്ന സി.പി.എം നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് ചൂണ്ടിക്കാട്ടി. ഇതി​െൻറ പേരിൽ 20ന് നഗരസഭക്ക് മുന്നിൽ സി.പി.എം നടത്തുമെന്ന് പ്രഖ്യാപിച്ച സമരം രാഷ്‌‌ട്രീയപ്രേരിതമാണ്. കെ.എം.ആർ.എൽ 30 കോടിയാണ് ടാറിങ്ങിന് ചെലവഴിച്ചത്. കൊച്ചിയിലെ റോഡുകൾ ടാർ ചെയ്യാൻ പദ്ധതിവിഹിതത്തിൽനിന്ന് 33 കോടി നഗരസഭയും ചെലവഴിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പി​െൻറ നിരക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് നഗരസഭ എതിരല്ലെന്നും എന്നാൽ നഷ്ടം വരരുെതന്നാണ് കാഴ്ചപ്പാടെന്നും മേയർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ തീരുമാനം അനുസരിച്ചുള്ള തുക സ്വീകരിച്ചാൽ ഉണ്ടായേക്കാവുന്ന നഷ്ടം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നും അതനുസരിച്ച് തീരുമാനം എടുക്കുമെന്നും മേയർ പറഞ്ഞത് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story