Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
പള്ളുരുത്തി: ഗൗരീലങ്കേഷിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും പാചകവാതക വില വർധനവിനെതിരെയും ജനാധിപത്യ മഹിള അസോസിയേഷൻ പള്ളുരുത്തി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. കടഭാഗത്ത് സംഘടിപ്പിച്ച ധർണ സി.പി.എം ജില്ല കമ്മിറ്റിയംഗം ടി.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജലജ അശോകൻ അധ്യക്ഷത വഹിച്ചു. വി.എ ശ്രീജിത്ത്, പി.ആർ.രചന, ഹേമ, ഓമന ദിനേശൻ എന്നിവർ സംസാരിച്ചു. കഞ്ചാവ് വിൽപന; ഒരാൾ പിടിയിൽ മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 പൊതി കഞ്ചാവ് പിടിച്ചെടുത്തു. തൃശൂർ തലപ്പള്ളി ആര്യംപാടം സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിൽപന നടത്തുകയായിരുന്നെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൊച്ചി എക്സൈസ് ഇൻസ്പെക്ടർ ടി.പി. സജീവ് കുമാറി​െൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ പി.പി മുഹമ്മദ്, മുഹമ്മദ് മസൂദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ജെയിംസ്, കെ.എ റിയാസ്, ഡ്രൈവർ അജയൻ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story