Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലേഷ്യയിൽ തൊഴിൽ...

മലേഷ്യയിൽ തൊഴിൽ തട്ടിപ്പിനിരയായ മുപ്പതോളം മലയാളികൾ തിരിച്ചെത്തി

text_fields
bookmark_border
നെടുമ്പാശ്ശേരി: മലേഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ മുപ്പതോളം മലയാളി യുവാക്കൾ എംബസിയുടെ ഇടപെടലിനെ തുടർന്ന് തിരിച്ചെത്തി. നാട്ടിൽനിന്ന് പണം അയച്ചുകൊടുത്താണ് ഇവർക്ക് വിമാനടിക്കറ്റ് എടുക്കാനായത്. എറണാകുളം വെണ്ണല സ്വദേശിയായ അബിൻസ് എന്നയാളാണ് മലേഷ്യയിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജനറൽ വർക്കർമാരുടെ ഒഴിവുകളുണ്ടെന്നും 2300 മലേഷ്യൻ റിങ്കിറ്റ് ശമ്പളമായി ലഭിക്കുമെന്നും പറഞ്ഞത്. ഇയാളുടെ സുഹൃത്തായ ഇടക്കൊച്ചി സ്വദേശിയാണ് സൗഹൃദവലയത്തിലുള്ള പലർക്കും ഈ വിവരം കൈമാറിയത്. വർക്ക് പെർമിറ്റിന് മലേഷ്യയിലെത്തുമ്പോൾ ഒരു ലക്ഷം രൂപ നൽകിയാൽ മതിയെന്ന് പറഞ്ഞതാണ് ഇവർ റിക്രൂട്ടിങ് സംഘത്തെ വിശ്വസിക്കാൻ കാരണം. വിസയും വിമാനടിക്കറ്റും സ്വന്തം നിലക്ക് എടുക്കണമെന്നാണ് അറിയിച്ചിരുന്നത്. മലേഷ്യയിലെത്തിയപ്പോൾ തമിഴ്വംശജനായ ഗോപി എന്നയാൾ ഇവരിൽനിന്ന് പാസ്പോർട്ടും വർക്ക്പെർമിറ്റിനുള്ള പണവും വാങ്ങി. അതിനുശേഷം ഒരു ലോഡ്ജിൽ താമസിപ്പിച്ചു. സൗജന്യമായി താമസം നൽകിയെങ്കിലും ഭക്ഷണത്തിന് ഇവർതന്നെ പണം നൽകേണ്ടിവന്നു. രണ്ട് ദിവസത്തിനുള്ളിൽ ജോലിക്ക് കയറാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഒരു മാസത്തോളമായിട്ടും തൊഴിൽ ലഭിക്കാതെ വന്നതിനെ തുടർന്ന് ഇവർ ബഹളമുണ്ടാക്കി. പിന്നീട് താൽക്കാലിക തൊഴിലെന്നുപറഞ്ഞ് ഫർണിച്ചർ കമ്പനിയിൽ ജോലി നൽകി. എന്നാൽ, രണ്ടര മാസം ജോലിചെയ്തിട്ടും ശമ്പളമൊന്നും നൽകിയില്ല. ഇതോടെയാണ് തട്ടിപ്പ് മനസ്സിലാക്കി എംബസിയെ സമീപിച്ചത്. എന്നാൽ, എംബസി ഇടപെട്ടപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന ഏജൻറുമാർ ഫോൺ ഓഫ് ചെയ്ത് മുങ്ങി. മലേഷ്യൻ പൊലീസിൽ പരാതിപ്പെട്ടാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിയും മുഴക്കി. എംബസി പിന്നീട് പ്രത്യേക ഷെൽട്ടറിലേക്ക് മാറ്റിയ ഇവർ വീടുകളിലേക്ക് ബന്ധപ്പെട്ടാണ് വിമാനടിക്കറ്റിന് പണം തരപ്പെടുത്തിയത്. ടൂറിസ്റ്റ് വിസയിലാണ് ഇവർ മലേഷ്യയിൽ വന്നത്. അതിനാൽ പിഴയായി എമിേഗ്രഷനിൽ എണ്ണായിരത്തോളം രൂപ അടക്കേണ്ടിയുംവന്നു. കബളിപ്പിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് സംഘത്തിൽെപട്ട നന്ദുകൃഷ്ണ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story