Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്ക്​ രേഖകളിൽ...

ബാങ്ക്​ രേഖകളിൽ കൃത്രിമം; പോസ്​റ്റ്​മാസ്​റ്റർക്കെതിരെ സി.ബി.​െഎ കുറ്റപത്രം

text_fields
bookmark_border
കൊച്ചി: ബാങ്ക് അക്കൗണ്ടുകളിൽ കൃത്രിമം കാട്ടിയ പോസ്റ്റ്മാസ്റ്റർക്കെതിരെ സി.ബി.െഎ കുറ്റപത്രം. എറണാകുളം കടുങ്ങമംഗലം പോസ്റ്റോഫിസിലെ ഗ്രാമീൺ ദക് സേവക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായിരുന്ന (ജി.ഡി.എസ്.ബി.പി.എം) കെ.സി. ജയക്കെതിരെയാണ് എറണാകുളം പ്രത്യേക സി.ബി.െഎ കോടതിയിൽ കുറ്റപത്രം നൽകിയത്. പോസ്റ്റോഫിസ് സേവിങ് അക്കൗണ്ട് ചേർന്ന 67 പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുക അക്കൗണ്ടുകളിൽ നിക്ഷേപിക്കാതെ രേഖകളിൽ മാത്രം മാറ്റംവരുത്തിയ ശേഷം വകമാറ്റി ചെലവഴിക്കുകയായിരുന്നു. കൃത്രിമം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ജയയെ നേരത്തേതന്നെ സർവിസിൽനിന്ന് നീക്കിയിരുന്നു. അനധികൃത ഇടപാടിലൂടെ പ്രതി സർക്കാറിന് 4,24,491 രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ആരോപണം. 69 സാക്ഷികളിൽനിന്ന് മൊഴിയെടുത്ത സി.ബി.െഎ 306 രേഖകൾ സഹിതമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story