Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാണ്ഡവൻപാറയുടെ 500...

പാണ്ഡവൻപാറയുടെ 500 മീറ്റര്‍ ചുറ്റളവിൽ ഖനനം പാടില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ പാണ്ഡവന്‍പാറക്കും കൃഷ്ണശിലകൾക്കും 500 മീറ്റര്‍ ചുറ്റളവിൽ ഖനന പ്രവര്‍ത്തനങ്ങള്‍ അരുതെന്ന് ഹൈകോടതി. ഇവിടെ ഖനനം നടക്കുന്നില്ലെന്ന് കലക്ടറും ഡിവൈ.എസ്.പിയും ഉറപ്പുവരുത്തണം. പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി അളന്ന് തിരിക്കാന്‍ നടപടി സ്വീകരിക്കണം. ഖനന മാഫിയയുടെ പ്രവര്‍ത്തനവും സര്‍ക്കാറി​െൻറ അനാസ്ഥയുംമൂലം പാണ്ഡവൻപാറ നശിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പെരുങ്കടവിള കുളത്തിങ്കര വീട്ടില്‍ എസ്. ഉണ്ണികൃഷ്ണൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. പെരുങ്കടവിള, ആനാവൂര്‍ വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന പാണ്ഡവരുടെ പാറ എന്ന പാണ്ഡവന്‍പാറയെ 1987ല്‍ സംരക്ഷിത സ്മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ 90 ശതമാനവും കൃഷ്ണശിലകളാണ്. അനിയന്ത്രിത ഖനനം മൂലം നദീതടവും നീരുറവകളും കനാലുകളും കുളങ്ങളും നശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story