Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകള്ളനോട്ട്​ കേസ്​:...

കള്ളനോട്ട്​ കേസ്​: യുവമോർച്ച നേതാക്കൾക്ക്​ ജാമ്യമില്ല

text_fields
bookmark_border
കൊച്ചി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ യുവമോർച്ച പ്രാദേശിക നേതാക്കൾ ഹൈകോടതിയിൽ നൽകിയ ജാമ്യ ഹരജി പിൻവലിച്ചു. കൊടുങ്ങല്ലൂർ മതിലകം സ്വദേശികളും സഹോദരങ്ങളുമായ രാകേഷ് ഹർഷൻ, രാജീവ് ഹർഷൻ എന്നിവരാണ് ജാമ്യം നിഷേധിക്കുമെന്ന് ഉറപ്പായതോടെ ഹരജി പിൻവലിച്ചത്. ദേശവിരുദ്ധ പ്രവർത്തനമാണ് ഇവരിൽനിന്നുണ്ടായതെന്ന് വെള്ളിയാഴ്ച ജാമ്യ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു. രാഷ്ട്രത്തി​െൻറ സാമ്പത്തിക ഭദ്രത തകർക്കുന്ന കുറ്റകൃത്യമെന്ന നിലയിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയതിനെ തുടർന്ന് ഹരജി പിൻവലിക്കാൻ അഭിഭാഷകൻ അനുമതി തേടി. സിംഗിൾ ബെഞ്ച് ഇത് അനുവദിക്കുകയായിരുന്നു. ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിക്കുന്നതിൽ തടസ്സമില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story