Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായ്പ നൽകാൻ ബാങ്കുകൾ...

വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുന്നത് പ്രതിഷേധാർഹം ^കെ.സി. വേണുഗോപാൽ എം.പി

text_fields
bookmark_border
വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുന്നത് പ്രതിഷേധാർഹം -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: പ്രധാനമന്ത്രി ആവാസ് യോജനയിൽ ഗുണഭോക്താക്കൾക്ക് വായ്പ നൽകാൻ എസ്.ബി.െഎ പോലുള്ള ബാങ്കുകൾ വിമുഖത കാണിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെ.സി. വേണുഗോപാൽ എം.പി. മുനിസിപ്പാലിറ്റിയിലെ പി.എം.എ.വൈ പദ്ധതിയുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. വായ്പ അനുവദിക്കണമെങ്കിൽ റോഡ് സാമീപ്യമുള്ള സ്ഥലം വേണം എന്ന് നിബന്ധംപിടിക്കുന്ന മാനേജർമാർ പാവപ്പെട്ടവർക്കുള്ള ഈ ഭവന പദ്ധതിയെ തുരങ്കംവെക്കുകയാണെന്നും എം.പി ഓർമപ്പെടുത്തി. പൊതുമേഖല ബാങ്കുകളുമായി ബന്ധിപ്പിച്ചുള്ള പി.എം.എ.വൈ പദ്ധതി പ്രകാരം നഗരസഭ എൻ.ഒ.സി നൽകിയ 312 അപേക്ഷകളിൽ 134 എണ്ണത്തിൽ മാത്രമാണ് ബാങ്കുകൾ വായ്പ അനുവദിച്ചിട്ടുള്ളത്. ഇതിൽ എസ്.ബി.ഐയിൽനിന്ന് വായ്പ നടപടികൾ പൂർത്തിയായത് 10 എണ്ണത്തിൽ മാത്രമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. ലഭിച്ച അപേക്ഷ, നൽകിയ വായ്പ എന്നിവ സംബന്ധിച്ച് വിശദ റിപ്പോർട്ട് ശേഖരിച്ച് സെപ്റ്റംബർ 26ന് നടക്കുന്ന ജില്ലതല ബാങ്കിങ് അവലോകന യോഗത്തിൽ സമർപ്പിക്കാൻ ജില്ല ലീഡ് ബാങ്ക് മാനേജർക്ക് എം.പി നിർദേശം നൽകി. യോഗത്തിൽ ആലപ്പുഴ മുനിസിപ്പൽ ചെയർമാനും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. റവന്യൂ ഡിപ്പാർട്മ​െൻറ് സ്റ്റാഫ് അസോ. ജില്ല സമ്മേളനം ആലപ്പുഴ: കേരള റവന്യൂ ഡിപ്പാർട്മ​െൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം നവംബർ ഏഴ്, എട്ട് തീയതികളിൽ ഹരിപ്പാട് എൻ.എസ്.എസ് യൂനിയൻ ഹാളിൽ നടക്കും. സ്വാഗതസംഘ രൂപവത്കരണ യോഗം ഹരിപ്പാട് നടന്നു. ജില്ല പ്രസിഡൻറ് സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല അസി. സെക്രട്ടറി എൻ. സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു. പി.ബി. സുഗതൻ, ഡി. അനീഷ്, യു.ദിലീപ്, പി.എസ്. സന്തോഷ് കുമാർ, ആർ. ബാലനുണ്ണിത്താൻ, കെ.ബി. ശശി, ജെ.ഹരിദാസ്, വി. ഷൈലേഷ് കുമാർ, ആർ. രാധാകൃഷ്ണൻ, എ. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. എൻ. സുകുമാരപിള്ള ചെയർമാനും ആർ. രാധാകൃഷ്ണൻ ജനറൽ കൺവീനറുമായി 201 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story