Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി ബോർഡിലെ...

വൈദ്യുതി ബോർഡിലെ അസിസ്​​റ്റൻറ്​ റാങ്ക്​ലിസ്​റ്റ്​ നാലുമാസ​േത്തക്കുകൂടി നീട്ടണമെന്ന്​ മനുഷ്യവാകാശ കമീഷൻ

text_fields
bookmark_border
കൊച്ചി: ഹൈകോടതി ഉത്തരവ് ലംഘിച്ച് വൈദ്യുതിബോർഡിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ സെപ്റ്റംബർ 30ന് അവസാനിക്കുന്ന അസിസ്റ്റൻറ് ഗ്രേഡ് 1/ ജൂനിയർ അസിസ്റ്റൻറ് / കാഷ്യർ ലിസ്റ്റി​െൻറ കാലാവധി നാലുമാസത്തേക്കുകൂടി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടായ കാലതാമസം മൂന്നാഴ്ചക്കകം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് സെക്രട്ടറിക്കും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നോട്ടീസ് അയച്ചു. വൈറ്റില സ്വദേശിനി ദീപ്തിമോൾ വർഗീസ് ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്. 2014 ലാണ് നമ്പർ 569/14 റാങ്ക്ലിസ്റ്റ് നിലവിൽ വന്നത്. േബാർഡിൽ 580 ഒഴിവുകളുണ്ടെന്ന് പരാതിക്കാർ കമീഷനെ അറിയിച്ചു. ഒഴിവുകൾ സെപ്റ്റംബർ 15നുമുമ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഹൈകോടതി ഉത്തരവിട്ടിട്ടും ബോർഡ് തയാറായിട്ടില്ല. പി.എസ്.സി. സെക്രട്ടറിയും വൈദ്യുതി ബോർഡ് സെക്രട്ടറിയും ഒക്ടോബർ നാലിനകം കമീഷനിൽ മറുപടി ഫയൽ ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story