Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്ലൈൻഡ് ഫുട്‌ബാൾ...

ബ്ലൈൻഡ് ഫുട്‌ബാൾ അക്കാദമിയിൽ പരിശീലനം തുടങ്ങി

text_fields
bookmark_border
കൊച്ചി: ഇന്ത്യയിലെ പ്രഥമ ബ്ലൈൻഡ് അക്കാദമിയിൽ താരങ്ങൾ പന്ത്‌ തട്ടിത്തുടങ്ങി. കടവന്ത്ര ജോഗോ ഫുട്ബാൾ അറീനയിൽ ലോക ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ ചെയർമാൻ ഉൾറിച്ച് ഫിസ്റ്റർ അക്കാദമി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇത്തരമൊരു തുടക്കം ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കളി പ്രോത്സാഹിപ്പിക്കാനും കളിക്കാനുള്ള പ്രത്യേക പന്ത് എത്തിക്കുവാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്ടിങ് ഡയറക്ടർ സുനിൽ ജെ. മാത്യു അധ്യക്ഷത വഹിച്ചു. ചാവറ കൾചറൽ സ​െൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, എസ്.ആർ.വി.സി പ്രോജക്ട് ഡയറക്ടർ എം.സി. ജോയി, ജോഗോ അരീന പ്രമോട്ടർ നോയൽ ബൻ, സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് പരിശീലന മത്സരം നടന്നു. നടി റീമ കല്ലിങ്കൽ കളിക്കാരെ പരിചയപ്പെട്ടു. ഫുട്ബാൾ കളിക്കാനും സമയം ചെലവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story