Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശശികലക്കെതിരായ കേസ്​...

'ശശികലക്കെതിരായ കേസ്​ കണ്ണിൽ പൊടിയിടൽ'

text_fields
bookmark_border
കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് പി.കെ. ശശികലക്കെതിരെ പൊലീസ് കേസെടുത്തു എന്നുപറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണെന്ന് ജില്ല ജമാഅത്ത് യൂത്ത് കൗൺസിൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഐ.പി.സി 153-ാം വകുപ്പാണ് ശശികലക്കെതിരെ ചുമത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പാണിത്. അതേസമയം, കഴിഞ്ഞ മാസം വടക്കേക്കരയിൽ ലഘുലേഖ വിതരണംചെയ്ത മുജാഹിദ് പ്രവർത്തകരായ 40 പേർക്കെതിരെ 153 (എ) വകുപ്പ് ചുമത്തി ജയിലിലടച്ചു. 153 (എ), യു.എ.പി.എ എന്നീ മാരക വകുപ്പുകൾ മുസ്ലിംകൾക്കായി സംവരണം ചെയ്തിരിക്കുകയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് യൂത്ത് കൗൺസിൽ ജില്ലപ്രസിഡൻറ് എം.കെ.എ. ലത്തീഫ്, ജന. സെക്രട്ടറി കെ.കെ. അബ്ദുല്ല എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story