Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൃഗസംരക്ഷണ പാരമ്പര്യം...

മൃഗസംരക്ഷണ പാരമ്പര്യം തിരിച്ചുപിടിച്ച് നിലനിര്‍ത്താന്‍ മൃഗസംരക്ഷണ വകുപ്പ് നൂതന പദ്ധതികള്‍ ആവിഷ് കരിച്ച് നടപ്പാക്കി തുടങ്ങിയതായി മന്ത്രി

text_fields
bookmark_border
മൂവാറ്റുപുഴ: കേരളത്തി​െൻറ മൃഗസംരക്ഷണ പാരമ്പര്യം തിരിച്ചുപിടിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് പദ്ധതികള്‍ നടപ്പാക്കി തുടങ്ങിയതായി മന്ത്രി കെ.രാജു. കാലിവളര്‍ത്തല്‍ കേരളത്തിലെ കുടുംബങ്ങളുടെ സംസ്‌കാരത്തി​െൻറ ഭാഗമായിരുന്നു. ഇത് തിരിച്ചുകൊണ്ടുവരുവാനാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. മുട്ട, പാല്‍, ഇറച്ചി എന്നിവയിൽ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളത്തിനായിട്ടില്ല. ഇത് സാധ്യമാക്കാനാണ് ലക്ഷ്യം. ഇതിന് മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും സംയോജിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പാല്‍ പരിശോധനക്കുള്ള അഞ്ച് ചെക്ക് പോസ്റ്റുകളില്‍ ഒരെണ്ണം പ്രവര്‍ത്തനം തുടങ്ങി. മറ്റുള്ളവ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴയില്‍ ഗോവർധിനി സംഗമം ജില്ലതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ.യു.എസ്. രാമചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, ജില്ല പഞ്ചായത്ത് അംഗം എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണ ന്‍, പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ.ഏലിയാസ്, വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം, വാര്‍ഡ് അംഗം വി.എച്ച്. ഷഫീഖ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജയചന്ദ്ര കമ്മത്ത്, േപ്രാജക്ട് ഓഫിസര്‍ ഡോ.ലൈബി പോളിന്‍ എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ ഡോ.എസ്.അജിത് കുമാര്‍, ഡോ. വിഷ്ണു ശ്രീധർ എന്നിവർ സംസാരിച്ചു. ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. മുഹ്യിദ്ദീന്‍ പി.എന്‍, ആസിഫ് മുസാമില്‍ മുഹമ്മദും ഒന്നാം സ്ഥാനവും, ജ്യോത്സന, നന്ദന എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. കന്നുകുട്ടി പ്രദര്‍ശനവും നടന്നു. കിടാരി വിഭാഗത്തില്‍ പുല്ലുവഴി പുളിക്കല്‍ ജയന്‍ ഒന്നാം സ്ഥാനം നേടി. കന്നുകുട്ടി വിഭാഗത്തില്‍ പായിപ്ര ആയിടത്ത് മലയില്‍ യാക്കോബ് ഒന്നാം സ്ഥാനം നേടി. ചിത്രം-1 മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ നടന്ന ഗോവർധിനി സംഗമം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു ചിത്രം-2 മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ നടന്ന ഗോവര്‍ധിനി സംഗമത്തില്‍ കന്നുകുട്ടി പ്രദര്‍ശന മത്സരത്തില്‍ വിജയിയെ മന്ത്രി കെ.രാജു പട്ടം അണിയിക്കുന്നു. ഫയൽ നെയിം .govarthini
Show Full Article
TAGS:LOCAL NEWS 
Next Story