Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനാധിപത്യവിരുദ്ധ...

ജനാധിപത്യവിരുദ്ധ ശക്​തികളുടെ വളർച്ച തിരിച്ചറിയണം –എഫ്.ഡി.സി.എ

text_fields
bookmark_border
കൊച്ചി: ജനാധിപത്യത്തെ അപകടത്തിലാക്കുന്ന ശക്തികളുടെ സാന്നിധ്യവും വളർച്ചയും ഗൗരവത്തിൽ കാണണമെന്ന് ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) കേരള ചാപ്റ്റർ ചെയർമാൻ ജസ്റ്റിസ് കെ. സുകുമാരൻ. ഇതിനെതിരെ പൗരന്മാരുടെ മുൻകൈയിൽ കൂട്ടായ്മകൾ ഉയർന്നുവരണം. ഗൗരി ലങ്കേഷി​െൻറ കൊലപാതകം രാജ്യത്തെയാകെ ദുഃഖിപ്പിക്കുന്നതായിരുന്നു. എറണാകുളത്ത് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.ഡി.സി.എയുടെ സിൽവർ ജൂബിലി പ്രമാണിച്ച് ഒരു വർഷത്തെ പരിപാടികൾക്ക് യോഗം രൂപം നൽകി. സാമുദായിക സൗഹാർദം വളർത്തുന്നതിനുള്ള കാമ്പയിൻ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിപ്പിക്കും. ഡിസംബറിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർഥം സെമിനാർ നടത്തും. ഇതോടൊപ്പം മതസൗഹാർദ, പൗരാവകാശ പോരാളികളെ ആദരിക്കും. സെക്രട്ടറി ടി.കെ. ഹുസൈൻ ആമുഖ പ്രസംഗം നടത്തി. മീഡിയ കൺവീനർ കെ.കെ. ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിപ്രഫ. കെ. അരവിന്ദാക്ഷൻ, എക്സിക്യൂട്ടിവ് അംഗം ഷക്കീൽ മുഹമ്മദ്, മേഖല സെക്രട്ടറി സുഹൈൽ ഹാഷിം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story