Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലപ്പുറം പാസ്​പോർട്ട് ...

മലപ്പുറം പാസ്​പോർട്ട് ഓഫിസ്​​ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം –പി.ഡി.പി

text_fields
bookmark_border
കൊച്ചി: മലപ്പുറം പാസ്പോർട്ട് ഒാഫിസ് കോഴിക്കോേട്ടക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് എറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലക്കാർ ആശ്രയിക്കുന്ന പാസ്പോർട്ട് ഒാഫിസ് കോഴിക്കാട് ഓഫിസിൽ ലയിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് കൂടുതൽ ദുരിതമുണ്ടാക്കും. പ്രവാസികളുടെ വിവാഹ രജിസ്േട്രഷന് ആധാർ നിർബന്ധമാക്കാനുള്ള തീരുമാനവും ഉപേക്ഷിക്കണം. പ്രവാസി വോട്ടവകാശ വിഷയത്തിൽ സുപ്രീംകോടതിയുടെ നിർദേശമുണ്ടായിട്ടും ഇരട്ടത്താപ്പ് തുടരുന്ന കേന്ദ്ര നയങ്ങളുടെ ഭാഗമാണ് ഇത്തരം തലതിരിഞ്ഞ പരിഷ്കാരങ്ങൾ. രാജ്യത്തി​െൻറ സമ്പദ്ഘടന മെച്ചപ്പെട്ട അവസ്ഥയിൽ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രവാസികളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന ഇത്തരം നടപടികൾനിന്ന് കേന്ദ്രസർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story