Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനറല്‍ ആശുപത്രി...

ജനറല്‍ ആശുപത്രി വികസനം: 76.5 കോടി രൂപയുടെ പദ്ധതി

text_fields
bookmark_border
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസനത്തിനുള്ള വിശദമായ പദ്ധതിരേഖക്ക് (ഡി.പി.ആര്‍) കിഫ്ബി അംഗീകാരം നൽകി. ഇന്‍കെല്‍ സമർപ്പിച്ച പദ്ധതിരേഖയില്‍ 76.5 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നതെന്ന് ആശുപത്രി വികസനസമിതി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. ശീതീകരിച്ച 7127 ചതുരശ്ര മീറ്ററിലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, 2011 ചതുരശ്ര മീറ്ററിലുള്ള കാന്‍സര്‍ ബ്ലോക്ക് എന്നിവയാണ് പദ്ധതിയിലുള്ളത്. എട്ട് നിലയുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍ 187 പേരെ കിടത്തി ചികിത്സിക്കാം. ആറ് ഓപറേഷന്‍ തീയറ്ററുകള്‍, തീവ്രപരിചരണവിഭാഗങ്ങള്‍, വാര്‍ഡുകള്‍, എന്‍ഡോസ്‌കോപി യൂനിറ്റ് എന്നിവ ഉള്‍പ്പെടുന്നു. അഞ്ച് നിലകളുള്ള കാൻസർ ബ്ലോക്കിൽ 100 പേരെ കിടത്തി ചികിത്സിക്കാം. കെട്ടിടനിര്‍മാണപ്രവൃത്തികള്‍ക്കായുള്ള ഇ- ടെൻഡറുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 22-ന് പ്രി-ബിഡ് മീറ്റിങ് നടക്കും. ടെൻഡറി​െൻറ വിശദാംശങ്ങള്‍ etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇ -ടെൻഡറുകളുടെ ഓണ്‍ലൈന്‍ സമര്‍പ്പണത്തിനായുള്ള അവസാനതീയതി ഒക്‌ടോബര്‍ ആറ് ആണ്. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ നവംബറില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
Show Full Article
TAGS:LOCAL NEWS 
Next Story