Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുമരാമത്ത് എക്‌സി....

പൊതുമരാമത്ത് എക്‌സി. എൻജിനീയര്‍ ഓഫിസ് മൂവാറ്റുപുഴയില്‍ നിലനിര്‍ത്തും

text_fields
bookmark_border
മൂവാറ്റുപുഴ: പ്രതിഷേധമുയർന്നതിനെത്തുടർന്ന് മൂവാറ്റുപുഴ പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഓഫിസ് മൂവാറ്റുപുഴയില്‍ തന്നെ നിലനിര്‍ത്താൻ തീരുമാനം. ഓഫിസ് നിലനിർത്തുമെന്ന് വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉറപ്പു നൽകിയതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ജില്ലയില്‍ ഒരു എക്‌സിക്യുട്ടിവ് എൻജിനീയര്‍ ഓഫിസ് എന്ന ഭരണപരമായ തീരുമാനത്തി​െൻറ അടിസ്ഥാനത്തിലാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് േപ്രാജക്ട് മാനേജ്‌മ​െൻറ് യൂനിറ്റില്‍ മൂവാറ്റുപുഴ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഓഫിസ് ലയിപ്പിക്കാന്‍ തീരുമാനിച്ചത്. കിഫ്ബി വര്‍ക്കുകളുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്ത് വിവിധ തസ്തികയിലുള്ള 61-എക്‌സിക്യൂട്ടിവ് എൻജിനീയര്‍മാരെ കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മ​െൻറ് യൂനിറ്റില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതി​െൻറ ഭാഗമായാണ് മൂവാറ്റുപുഴയിൽ പ്രവർത്തിച്ചിരുന്ന എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസി​െൻറ പ്രവർത്തനം കഴിഞ്ഞ ദിവസം നിർത്തിയത്. ജില്ലയില്‍ ഒരു എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഓഫിസ് മതിയെന്ന കണക്കില്‍ മൂവാറ്റുപുഴ എക്‌സിക്യൂട്ടിവ് എൻജിനീയറെ എറണാകുളത്തേക്ക് മാറ്റുകയും ഓഫിസ് നിലനിർത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ എല്‍ദോ എബ്രഹാമി​െൻറ നേതൃത്വത്തിൽ കിഴക്കൻ മേഖലയിലെ എം.എ ല്‍.എമാരുടെയും എല്‍.ഡി.എഫ് ജില്ല നേതൃത്വത്തി​െൻറയും ഇടപെടലിനെ തുടര്‍ന്നാണ് മൂവാറ്റുപുഴയിലെ ഓഫിസ് തുടരാൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മൂവാറ്റുപുഴ, കുന്നത്തുനാട്, പെരുമ്പാവൂ ര്‍, പിറവം, കോതമംഗലം എന്നീ അഞ്ച് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ജോലികള്‍ നിയന്ത്രിക്കുന്നത് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയമാണ്. ഇത് എറണാകുളത്തേക്ക് മാറ്റിയാല്‍ 2,300-കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പി​െൻറ കീഴിലുള്ള റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും, മറ്റ് നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കാൻ സാധിക്കില്ലെന്നും മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് എല്‍ദോ എബ്രഹാം എം.എൽ.എ പറഞ്ഞു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ 5000-ത്തോളം ആദിവാസികളും താമസിക്കുന്ന പിന്നാക്ക മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനിടെ യു.ഡി.എഫ് നടത്തുന്ന പ്രചാരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാെണന്നും എം.എല്‍.എ കുറ്റപ്പെടുത്തി. മൂവാറ്റുപുഴ നഗര വികസനം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും ബൈപാസിന് പണം നഷ്ടമായി എന്ന പ്രചാരണം അടിസ്ഥാന രഹിതമാെണന്നും എം.എല്‍.എ പറഞ്ഞു. ഓഫിസ് മാറ്റിയതിനെതിരെ യു.ഡി.എഫ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 16ന് യു.ഡി.എഫ് പ്രതിഷേധ സംഗമവും ഒരുക്കിയിരുന്നു. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ്‌ നിർത്തലാക്കാനുള്ള ഉത്തരവ് പിൻവലിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story