Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുന്നറിയിപ്പില്ലാതെ...

മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ വൈകുന്നത് ആലുവ സ്‌റ്റേഷ‍െൻറ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു

text_fields
bookmark_border
മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ വൈകുന്നു; ആലുവ സ്‌റ്റേഷ​െൻറ പ്രവർത്തനം അവതാളത്തിൽ ആലുവ: മുന്നറിയിപ്പില്ലാതെ ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാരെ വലക്കുന്നു. തിരക്കേറിയ സ്‌റ്റേഷനായ ആലുവയിൽ യാത്രക്കാരുടെ പ്രതിഷേധം പതിവാകുന്നത് സ്‌റ്റേഷ​െൻറ സുഗമമായ പ്രവർത്തനത്തെയാണ് ബാധിക്കുന്നത്. ഇടുക്കി ജില്ലയുടെ റെയിൽവേ പ്രവേശന കവാടം കൂടിയായ ഈ സ്‌റ്റേഷനെ ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവരും ആശ്രയിക്കുന്നു. ഇതരസംസ്‌ഥാന തൊഴിലാളികൾ കൂടുതൽ ഇറങ്ങുന്നതും പോകുന്നതും ഇൗ സ്റ്റേഷൻ വഴിയാണ്. കഴിഞ്ഞ ദിവസം ലൈനിൽ അറ്റകുറ്റപ്പണിക്കായി മൂന്നര മണിക്കൂർ ട്രെയിനുകൾ വൈകിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. തൃശൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയാണ് വിവിധ സ്‌റ്റേഷനുകളിൽ മണിക്കൂറുകളോളം നിർത്തിയിട്ടത്. വ്യാഴാഴ്ച രാവിലെ 11.15 മുതൽ ഉച്ചക്ക് 2.45 വരെ ആലുവ മുതൽ ചാലക്കുടി വരെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 11ന് പാലക്കാട് --എറണാകുളം പാസഞ്ചർ പോയ ശേഷമാണ് ഗതാഗതം തടസ്സപ്പെട്ട വിവരം യാത്രക്കാരെ അറിയിച്ചത്. എന്നാൽ, അതിന് മുമ്പ് തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ മേഖലകളിലേക്ക് ടിക്കറ്റ് വിതരണം ചെയ്തിരുന്നു. മൂന്ന് മണിക്കൂറിന് ശേഷമേ പുനരാരംഭിക്കൂവെന്ന് അനൗൺസ് ചെയ്തതോടെ യാത്രക്കാരുടെ ബഹളമായി. പണം മടക്കിയാവശ്യപ്പെട്ട് ടിക്കറ്റ് കൗണ്ടറിലും സ്‌റ്റേഷൻ മാനേജരുടെ മുറിയിലും യാത്രക്കാർ ബഹളമുണ്ടാക്കി. ആർ.പി.എഫ് ഇടപ്പെട്ടാണ് യാത്രക്കാരെ പിന്തിരിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story