Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലതാരം ചേതന് സ്കൂളിൽ...

ബാലതാരം ചേതന് സ്കൂളിൽ വൻ വരവേൽപ്​

text_fields
bookmark_border
വൈപ്പിൻ: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവി​െൻറ മേലങ്കിയണിയാതെ ചേതൻ ആദ്യമെത്തിയത് താൻ പഠിച്ച എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്ക്കൂളിലേക്കാണ്. തലശ്ശേരിയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് ചേതൻ ജെ. ലാൽ അവാർഡ് ഏറ്റുവാങ്ങിയത്. ഇടവേള സമയത്ത് കുട്ടികളെ ഒത്തുകൂട്ടിക്കൊണ്ട് സ്കൂൾ അധികൃതർ ചേതന് പെട്ടന്നു തന്നെ സ്വീകരണമൊരുക്കി. ടി.വിയിലും പത്രങ്ങളിലുമൊക്കെ കാണുന്ന അവാർഡ് ശിൽപവും പ്രശസ്തിപത്രവും ആദ്യമായി നേരിൽക്കണ്ട എല്ലാവർക്കും നിറഞ്ഞ സന്തോഷം. മറുപടി പ്രസംഗം നടത്തിയ ചേത‍​െൻറ ഓരോ വരികൾക്കും കുട്ടികൾ മനസ്സറിഞ്ഞ് ൈകയടിച്ചു. കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന ചേതനെ അവർ ആർപ്പുവിളികളോടെ എടുത്തുയർത്തി. ചലച്ചിത്രതാരത്തെക്കണ്ട വിദ്യാർഥികൾ പലരും ക്ലാസ് റൂമിലേക്ക് ക്ഷണിച്ചപ്പോൾ ചേതനും സ്കൂളിലെ പഴയ കുട്ടിയായി മാറി. ഗപ്പി എന്ന ചലച്ചിത്രത്തിലെ തകർപ്പൻ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. പ്ലസ് വൺ വിദ്യാർഥിയായ ചേതൻ ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story