Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമട്ടാഞ്ചേരി...

മട്ടാഞ്ചേരി രക്തസാക്ഷിത്വ ദിനാചരണം; രണ്ടായി ആചരിച്ച്​ ചരിത്രംസൃഷ്​ടിച്ച്​ സി.പി.എമ്മും സി.പി.​െഎയും

text_fields
bookmark_border
മട്ടാഞ്ചേരി: മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട രക്തസാക്ഷിത്വ ദിനാചരണ റാലിയും സമ്മേളനവും സി.പി.ഐയും - സി.പി.എമ്മും തമ്മിലുള്ള പോർവിളികളുടെ വേദികളായി മാറി. ചരിത്രത്തിലാദ്യമായാണ് ഇരു പാർട്ടികളും വേവ്വേറെ ദിനാചരണം നടത്തുന്നത്. രണ്ടു പാർട്ടികളും ഇരു മുന്നണികളിൽ പ്രവർത്തിച്ചപ്പോൾപോലും രക്തസാക്ഷിത്വ ദിനാചരണം ഒരുമയോടെയാണ് നടത്തിയിരുന്നത്. ഇക്കുറി പതിവുതെറ്റിച്ച് ഓരോ മണിക്കൂർ ഇടവിട്ടാണ് രാവിലെ ഇരു പാർട്ടികളും സ്വന്തം നിലയിൽ പ്രകടനം നടത്തി ഒരേ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. ഈരവേലിയിൽ നിന്നാരംഭിച്ച സി.പി.എം പ്രകടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർഗവഞ്ചകരായ ചില പാർട്ടി പ്രവർത്തകരെ സി.പി.എം പുറത്താക്കിയപ്പോൾ അത്തരം കരിങ്കാലിപ്പണി കാണിച്ചവരെ പുണർന്ന സി.പി.ഐയുടെ നിലപാടിനോട് യോജിക്കാനാവില്ല. 30 ആളുകളെ കാണിച്ച് സി.പി.എമ്മിനെ പേടിപ്പിക്കാൻ നോേക്കെണ്ടന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ സി.പി.ഐ നേതൃത്വത്തെ വിറളിപിടിപ്പിച്ചു. മാർക്സിസ്റ്റ് പാർട്ടി കൊച്ചി ഏരിയ സംഘടിപ്പിച്ച പ്രകടനത്തിൽ പങ്കെടുത്തതിനെക്കാൾ മൂന്നിരട്ടി പ്രവർത്തകരെ സംഘടിപ്പിച്ചായിരുന്നു വൈകീട്ട് കമാല കടവിൽനിന്ന് സി.പി.ഐ പ്രകടനം നടത്തിയത്. തുടർന്ന് അമരാവതിയിൽ നടന്ന സമ്മേളനത്തിൽ സി.പി.എമ്മിനെ കടുത്ത ഭാഷയിലാണ് സി.പി.ഐ നേതാക്കൾ വിമർശിച്ചത്. ഒന്നര വർഷമായി സി.പി.ഐയും സി.പി.എമ്മും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഇടതു മുന്നണി യോഗത്തിൽ സി.പി.ഐ പ്രതിനിധിയെ തള്ളിക്കളഞ്ഞ് ആത്മാഭിമാനത്തെ ചോദ്യംചെയ്തത് സി.പി.എമ്മാണെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. ഷബീബ് പറഞ്ഞു. സി.പി.എമ്മിൽനിന്ന് കൊഴിഞ്ഞുപോകുന്നവരെ വർഗീയ പാർട്ടികളിലേക്ക് വിടാതെ ഇടതുപക്ഷത്ത് ഉറപ്പിച്ചുനിർത്തുന്നത് സി.പി.ഐയാണ്. അതിൽ സി.പി.എമ്മിന് അസഹിഷ്ണുത തോന്നേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരി പുതിയ റോഡിൽ നിന്നാരംഭിച്ച സി.പി.ഐയുടെ റാലിക്ക് ടി.കെ.ഷബീബ്, എം.ഉമ്മർ, സക്കറിയ ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകിയപ്പോൾ ഈരവേലിയിൽ നിന്നാരംഭിച്ച സി.പി.എം റാലിക്ക് എം.എൽ.എമാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, കെ.എം.റിയാദ്, ബി.ഹംസ തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് സി.പി.ഐ ഫോർട്ട്കൊച്ചി കമാലക്കടവിൽ നിന്നാരംഭിച്ച പ്രകടനത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർന്നു. പൊതുസമ്മേളനം ദേശീയ സമിതിയംഗം സി.എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സക്കറിയ ഫര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. കെ.എന്‍. ഗോപി, ടി.സി. സന്‍ജിത്ത്, കെ.കെ. ഭാസ്കരന്‍, എം.ഉമ്മര്‍, എം.ഡി.ആൻറണി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story